മെല്‍ബണ്‍: ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്‍ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ പുത്തന്‍ റെക്കോഡ് കുറിച്ചു. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ ക്യാച്ചെടുത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ 150 പേരെ പുറത്താക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി. പെയ്ന്‍ 33 ഇന്നിങ്‌സുകളിലാണ് 150 പേരെ പുറത്താക്കിയത്. ഇതോടെ 34 ഇന്നിങ്‌സില്‍ 150 പേരെ പുറത്താക്കിയ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കിന്റെ റെക്കോഡ് തകര്‍ന്നു.
36 ഇന്നിങ്‌സില്‍ 150 പേരെ പുറത്താക്കിയ ഓസീസിന്റെ ആദം ഗില്‍ക്രിസ്റ്റാണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 38 ഇന്നിങ്‌സില്‍ ഈ നേട്ടം കൈവരിച്ച ദക്ഷിണാഫ്രിക്കയുടെ മാര്‍ക്ക് ബൗച്ചര്‍ നാലാം സ്ഥാനത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: