കൊച്ചി: അസംഘടിത തൊഴിലാളിക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്ന എല്ലാ തൊഴിലാളികളേയും കുടുംബാംഗങ്ങളേയും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഭാരതീയ മസ്ദൂര്‍സംഘം സംസ്ഥാന സര്‍ക്കരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഭാരതത്തിലെ അസംഘടിതമേഖലയില്‍ പണി എടുക്കുന്ന കോടിക്കണക്കിനു വരുന്ന തൊഴിലാളികളും സാധാരണ ജനങ്ങളും മാറിയ സാഹചര്യത്തില്‍ തൊഴില്‍ ലഭ്യതകുറവുമൂലം ജീവിക്കാന്‍ പ്രയാസപ്പെടുന്നു. അതോടൊപ്പം കോവിഡു പോലുള്ള മഹാമാരിയും മാറാരോഗങ്ങളുംമൂലം ഈ മേഖലയില്‍ തൊഴിലെടുക്കുന്ന തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ് ഇന്നുള്ളത്.
നമ്മുടെ ആരോഗ്യ ചികിത്സ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഇന്ന് അപ്രാപ്യമാണ്. നിസ്സാരമായ രോഗങ്ങള്‍ക്കുപോലും പതിനായിരങ്ങളും ലക്ഷങ്ങളും പിടിച്ചുപറിക്കുന്ന സ്വകാര്യ ആശുപത്രിലോബികള് ഇന്ന് സമ്പന്നര്‍ക്കുവേണ്ടി മാത്രമുള്ളതാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ സ്ഥിതി വളരെ പരിതാപകരമാണ്. അത് ദൃശ്യശ്രവ്യസാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ നാം മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു. ജീവന്‍രക്ഷ ഔഷധങ്ങളോ ഉപകരണങ്ങളോ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ തുടങ്ങി മെഡിക്കല്‍ കോളേജുകളില്‍ വരെ ലഭ്യമല്ലാത്തതിനാല്‍ നൂറുകണക്കിന് രോഗികളാണ് മരണത്തിന് കീഴ്പ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിന്റെയെല്ലാം തിക്തഫലം അനുഭവിക്കുന്നത് സാധാരണക്കാരും പാവപ്പെട്ട തൊഴിലാളികളും ആണ്.ഭാരതീയ മസ്ദൂര്‍സംഘം പ്രമേയത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: