ന്യൂദല്‍ഹി: ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ എന്ന വിഷയത്തില്‍ വരും ദിവസങ്ങളില്‍ ബിജെപി 25-ഓളം വെബിനാറുകള്‍ സംഘടിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവയ്ക്കുന്ന പ്രധാനപ്പെട്ട ഈ ആശയത്തിന് ജനപിന്തുണ ആര്‍ജിക്കുകയാണ് ലക്ഷ്യം. അക്കദമിക, നിയമവിദഗ്ധര്‍ക്കൊപ്പം മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും വെബിനാറില്‍ പങ്കെടുക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം അവസാനത്തോടെ 25 വെബിനാറുകള്‍ നടത്താന്‍ ആലോചിക്കുന്നതായി മുതിര്‍ന്ന നേതാവ് പറഞ്ഞു.
2014-ല്‍ അധികാരത്തിലെത്തിയതു മുതല്‍ പലവട്ടം ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന നിര്‍ദേശം പ്രധാനമന്ത്രി ജനങ്ങള്‍ക്ക് മുന്പില് വച്ചിരുന്നു. ലോക്സാഭാ, നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്നത് തെരഞ്ഞെടുക്കപ്പെടുന്ന ഭരണസംവിധാനങ്ങളെ പൂര്‍ണായി വികസന പ്രവര്‍ത്തനങ്ങളിലേക്ക് കൊണ്ടുവരുമെന്നും എന്നാല്‍ രാജ്യത്ത് ഇപ്പോള്‍ ഇടയ്ക്കിടെ നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ ഇതിനെ തടസപ്പെടുത്തുന്നതായും മോദി ചൂണ്ടിക്കാട്ടിയിരുന്നു.
അടുത്തിടെ നടന്ന, പ്രിസൈഡിംഗ് ഓഫിസര്‍മാരുടെ 80-ാമത് അഖിലേന്ത്യാ സമ്മേളനത്തിലും അദ്ദേഹം ഇക്കാര്യം പരാമര്‍ശിച്ചു. എല്ലാമാസവും നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നും ഒന്നിച്ചു തെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. ചെലവ് ചുരുക്കാനായി പൊതു തെരഞ്ഞെടുപ്പും സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളും ഒന്നിച്ചു നടത്തണമെന്ന് കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ജസ്റ്റിസ് ബി എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള ലോ കമ്മിഷന് ശുപാര്‍ശ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: