ന്യൂദല്‍ഹി : 2020ല്‍ രാജ്യം പുതിയ കഴിവുകള്‍ സൃഷ്ടിച്ചെടുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന് കീ ബാത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മോദി ഇക്കാര്യംഅറിയിച്ചത്.
കൊറോണ വൈറസ് വ്യാപനത്തോടെ ലോകത്തിലെ വിതരണശൃംഖല തകരാറിലായി. എന്നാല്‍ ഓരോ പ്രതിസന്ധികളില്‍ നിന്നും നമ്മള് പുതിയ പാഠങ്ങള്‍ പഠിച്ചു. രാഷ്ട്രം പുതിയ കഴിവുകളും വികസിപ്പിച്ചു. നമുക്ക് ഈ കഴിവിനെ ‘ആത്മനിര്‍ഭര്‍ ഭാരത്’ അല്ലെങ്കില്‍ സ്വാശ്രയത്വം എന്ന് വിളിക്കാമെന്നും മോദി പറഞ്ഞു.
ഇന്ത്യയിലെ യുവാക്കള്‍ക്ക് ഒരു വെല്ലുവളിയും വലുതല്ല. യുവാക്കളെ കാണുമ്പോള്‍ എനിക്ക് സന്തോഷവും ആശ്വാസവും തോന്നുന്നു. രാജ്യത്തെ യുവാക്കള്‍ക്ക് എന്തും ചെയ്യാന്‍ കഴിയുമെന്ന സമീപനമാണുള്ളത്. ഒരു വെല്ലുവിളിയും അവര്‍ക്ക് വളരെ വലുതല്ല. ഒന്നും അവരുടെ പരിധിക്കപ്പുറമല്ല.
മന്‍കി ബാത്തില്‍ സിഖ് ഗുരുക്കന്മാരേയും അനുസ്മരിച്ച മോദി ഓരോ പ്രതിസന്ധിയും നമ്മളെ ഓരോ പാഠങ്ങള്‍ പഠിപ്പിക്കുന്നു. കോവിഡ് വ്യാപനസമയത്ത് പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിനെ ജനം അംഗീകരിച്ചിരുന്നു. 2021 ല്‍ രോഗസൗഖ്യത്തിനാണ് മുന്‍ഗണന നല്‍കുന്നത്. തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ക്ക് നാം കൂടുതല്‍ പ്രാധാന്യം നല്‍കണം. നമ്മുടെ ഉത്പന്നങ്ങള്‍ ലോകോത്തര നിലവാരമുള്ളതാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് വ്യവസായ പ്രമുഖരോട് താന്‍ ആവശ്യപ്പെടുകയാണ്. സ്വാശ്രയത്വമാകണം നമ്മുടെ പുതുവത്സര പ്രതിജ്ഞയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: