മൂലമറ്റം: മലയാള സിനിമയുടെ ഇഷ്ടലൊക്കേഷനില്‍ വെച്ച് നടന് അനില്‍ പി. നെടുമങ്ങാടിന്റെ അകാല വിയോഗം സിനിമാലോകത്തെ കണ്ണീരിലാഴ്ത്തി. അന്യഭാഷകളിലടക്കം നിരവധി ചലച്ചിത്രങ്ങളാണ് കാഞ്ഞാര്‍, കുടയത്തൂര്‍ ഉള്‍പ്പെടുന്ന മലങ്കര ജലാശയത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ ഇതിനകം ചിത്രീകരിച്ചത്. രണ്ട് പതിറ്റാണ്ടോളമായി നിരവധി ചിത്രങ്ങള്‍ക്ക് മിഴിവേകിയ ഇവിടുത്തെ ദൃശ്യഭംഗി ആരേയും വിസ്മയിപ്പിക്കുന്നതാണ്.
തൊടുപുഴയിലെ സ്വകാര്യ ഹോട്ടലില്‍ ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ താമസിക്കുകയായിരുന്ന അനില്‍ മലങ്കരയില്‍ കുളിക്കുന്നതിനും കാഴ്ച കള്‍ ആസ്വദിക്കുന്നതിനുമായാണ് എത്തിയത്. ഈ യാത്ര ജീവിതത്തിലെ അവസാന യാത്രയാകുമെന്ന് അദ്ദേഹവും ഒപ്പമുണ്ടായിരുന്ന പാലാ സ്വദേശികളായ സുഹൃത്തുക്കളും അറിഞ്ഞിരുന്നില്ല. മലങ്കര ചില്‍ഡ്രന്‍സ് പാര്ക്കിന് സമീപമാണ് അപകടമുണ്ടായത്.
മികച്ച വേഷങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റുന്നതിനിടെയാണ് പുറംമോടിയില്‍ മാടിവിളിച്ച ജലാശയത്തിന്റെ ഓളങ്ങള്‍ ആ വിലപ്പെട്ട ജീവന് കവര്‍ന്നത്. ഇവിടെ ചിത്രീകരിച്ച സിനിമകളെല്ലാം മികച്ച വിജയം നേടിയെന്നതാണ് തൊടുപുഴ കേന്ദ്രീകരിച്ച് സിനിമ ചിത്രീകരണം വര്‍ദ്ധിക്കാന്‍ കാരണം. ഈ ഭാഗ്യ ലൊക്കേഷനിലാണ് മരണം വില്ലനായി കരിനിഴല്‍ വീഴ്ത്തിയത്.
നൂറോളം സിനിമകളില്‍ കുടയത്തൂര്‍, കാഞ്ഞാര്‍, പ്രദേശങ്ങളുടേ ദ്യശ്യ ഭംഗി അഭ്രപാളിയില്‍ വിസ്മയം തീര്‍ത്ത് കഴിഞ്ഞു. അവസാനമായി ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്റെ ദൃശ്യം-2 ആണ് ചിത്രീകരിച്ചത്. തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി സിനിമകളും ചിത്രീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: