മിലാന്‍: ദശാബ്ദത്തിലെ മികച്ച പ്രകടനവുമായി മിലാന്‍ ക്ലബ്ബുകള്‍. 2020 അവസാനിക്കുമ്പോള്‍ ലീഗ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തി ഇറ്റാലിയന്‍ ലീഗിലെ എ.സി.മിലാനും ഇന്റര്‍ മിലാനും. 2009ന് ശേഷം ഇതാദ്യമായാണ് മിലാന്‍ ക്ലബ്ബുകള്‍ ഒരുമിച്ച് ലീഗിലെ ആദ്യ സ്ഥാനങ്ങള്‍ കയ്യടക്കുന്നത്. അതേസമയം നിലവിലെ ലീഗ് ചാമ്പ്യന്മാരായ യുവന്റസിന്റെ സ്ഥാനം ആറാമതാണ്.
ലീഗില്‍ ഇതുവരെ 14 മത്സരങ്ങളാണ് മിലാന്‍ ക്ലബ്ബുകള്‍ പൂര്‍ത്തിയാക്കിയത്. 10 ജയങ്ങളും നാല് സമനിലയുമായി തോല്‍വിയറിയാതെ 34 പോയിന്റുമായിട്ടാണ് എ.സി.മിലാന്‍ ഒന്നാം സ്ഥാനത്തുള്ളത്. അത്രയും മത്സരങ്ങളില്‍ 10 ജയങ്ങളും മൂന്ന് സമനിലകളും ഒരു തോല്‍വി യുമടക്കം 33 പോയിന്റാണ് ഇന്റര്‍ മിലാനുള്ളത്.
27 പോയിന്റുള്ള എ.സി.റോമ മൂന്നാം സ്ഥാനത്തും 26 പോയിന്റോടെ സാസുവോളോ നാലാം സ്ഥാനത്തുമാണ്. നാപ്പോളി 25 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ്. തൊട്ടുപിന്നിലെ തന്നെ ക്രിസ്റ്റ്യാനോയുടെ യുവന്റസുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: