മണ്ട്രോത്തുരുത്ത്: ചിറ്റുമല ബ്ലോക്കില്‍ കിടപ്രം വാര്‍ഡ് കരുമാട്ടേലിലെ അങ്കണവാടി ദുരിതത്തിന്റെ നേര്‍ക്കാഴ്ചയാണ്. മഴവെള്ളം കെട്ടിനില്‍ക്കുന്ന ഇവിടേക്ക് കുരുന്നുകള്‍ എത്താന്‍ വളരെയധികം പ്രയാസം അനുഭവിക്കുന്നു.
അധികാരികള്ക്കാണെങ്കില് കണ്ട മട്ടുമില്ല. സിപിഎം നേതാവു കൂടിയായ മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വീടിന് തൊട്ടടുത്താണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ പഠനകേന്ദ്രങ്ങള്‍ ഹൈടെക് ആക്കിയെന്ന് മേനി നടിക്കുന്ന ഇടതുപക്ഷത്തിന്റെ കാപട്യത്തിന് തെളിവുകൂടിയാണിത്.
കെട്ടിക്കിടക്കുന്ന ഈ വെള്ളത്തിലൂടെ പത്തിലധികം കുരുന്നുകള്‍ കാല്‍നടയായി സഞ്ചരിച്ചാണ് പഠനത്തിന് എത്തുന്നത്. പ്രദേശത്തെ സ്കൂളുകളും മറ്റ് അങ്കണവാടികളുമെല്ലാം ഉയര്‍ന്നപ്രദേശത്ത് സുരക്ഷിതമായി പ്രവര്‍ത്തിക്കുമ്പോഴാണ് കിടപ്രത്തെ അങ്കണവാടിയോടുള്ള വിവേചനം. അഞ്ചുവര്‍ഷമായി വാടകകെട്ടിടത്തിലാണ്. വര്‍ഷങ്ങളായി അങ്കണവാടിക്ക് പുതിയ കെട്ടിടം വേണമെന്നും സുരക്ഷിതത്വം ഒരുക്കണമെന്നും ആവശ്യം ഉന്നയിക്കപ്പെട്ടെങ്കിലും ഇടതുപക്ഷക്കാരായ ഭരണകര്‍ത്താക്കള്‍ അതിനുതയ്യാറായില്ല.
രണ്ട് ജീവനക്കാരാണ് ഇവിടെയുള്ളത്. കുരുന്നുകള്‍ക്കും ജീവനക്കാര്‍ക്കും പ്രാഥമികാവശ്യത്തിനുള്ള സൗകര്യങ്ങള്‍ പോലും ഇവിടെ പഞ്ചായത്ത് ഒരുക്കി നല്‍കിയിട്ടില്ല. സമീപത്തെ വീടുകളെയാണ് ഇതിനായി ആശ്രയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: