ന്യൂദല്‍ഹി: ജമ്മുകാശ്മീര്‍ നിവാസികളെ സാര്‍വത്രിക ആരോഗ്യ പരിരക്ഷ പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരാനൊരുള്ള പദ്ധതിക്ക് ഇന്ന് തുടക്കം. പദ്ധതി പ്രകാരം ജമ്മുകാശ്മീരിലെ എല്ലാ താമസക്കാരെയുംസൗജന്യ ഇന്‍ഷ്വറന്‍സ് പരിധിയില്‍ കൊണ്ടുവരും. ഓരോ വ്യക്തിക്കും നിശ്ചിത തുക ഉള്‍പ്പെടുത്തി ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ വരെ സാമ്പത്തിക പരിരക്ഷ നല്‍കും.
അധിക കുടുംബങ്ങള്‍ക്ക് പി.എംജയ് പ്രവര്‍ത്തന വിപുലീകരണമായി 15 ലക്ഷം രൂപ (ഏകദേശം) വരെ നല്‍കും. സാമൂഹിക-സാമ്പത്തിക, ജാതി അടിസ്ഥാനത്തില്‍ യോഗ്യതയുള്ള 21 ലക്ഷം ആളുകള്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കും. ആയുഷ്മാന്‍ ഭാരത് പി.എം.ജയ് ഷെഹത്ത് ഇന്ന് ഉച്ചയ്ക്ക് 12ന് നടക്കുന്ന വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ജമ്മുകാശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണറും പരിപാടിയില്‍ പങ്കെടുക്കും.
ഷെഹത്ത് ആരംഭിക്കുന്നതോടെ എല്ലാ ജമ്മു കശ്മീര്‍ നിവാസികളും അവരുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ പദ്ധതിയില്‍ ഉള്‍പ്പെടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജമ്മു കശ്മീരിലെ നിവാസികള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനായി 34 സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ 219 ആശുപത്രികളെങ്കിലും എബി-പിഎംജെഎയുടെ കീഴില്‍ എംപാനല്‍ ചെയ്തു. ഓങ്കോളജി, കാര്‍ഡിയോളജി, നെഫ്രോളജി തുടങ്ങിയ മെഡിക്കല്‍ നടപടിക്രമങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
സെക്കന്‍ഡറി, ത്രിതീയ പരിചരണ ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് പ്രതിവര്‍ഷം ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെ പരിരക്ഷ നല്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഒരു പ്രധാന ആരോഗ്യ പരിരക്ഷാ പദ്ധതിയാണ് എബി-പിഎംജെ. 10.74 കോടി ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങളെ (ഏകദേശം 53 കോടി ഗുണഭോക്താക്കള്‍) ഉള്‍ക്കൊള്ളുന്നു. 2018 ല്‍ ആരംഭിച്ച 1.5 കോടിയിലധികം ഗുണഭോക്താക്കള്‍ക്ക് ഈ പദ്ധതി പ്രകാരം ഇതുവരെ വൈദ്യചികിത്സ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: