പാലക്കാട്ട്: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിനെ വെട്ടിക്കൊന്നു. തേങ്കുറുശ്ശി സ്വദേശി അനീഷിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പില്‍ രാത്രി എട്ട് മണിക്കാണ് സംഭവം.
മൂന്നു മാസം മുമ്പാണ് അനീഷിന്റെ വിവാഹം കഴിഞ്ഞത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. തുടര്‍ന്ന് ഇതു സംബന്ധിച്ച് തര്‍ക്കങ്ങളും നിലനിന്നിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് കൊല നടത്തിയതെന്നുള്ള സൂചന പുറത്തുവിട്ടിട്ടുണ്ട്. രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: