പത്തനംതിട്ട: പ്രശസ്ത സംഗീതജ്ഞന് എം.ആര്. വീരമണി രാജുവിന് ഹരിവരാസനം പുരസ്കാരം. ഒരു ലക്ഷം രൂപയാണ് പുരസ്കാര തുക. മലയാളം, തമിഴ് തെലുങ്ക് ഭാഷകളിലായി നിരവധി ഭക്തിഗാനങ്ങളാണ് വീരമണി രാജു ആലപിച്ചിട്ടുള്ളത്. മകരവിളക്ക് ദിവസം ശബരിമലയില്‍ നടക്കുന്ന ചടങ്ങില്‍ വീരമണി രാജുവിന് പുരസ്കാരം സമ്മാനിക്കും. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: