കൊച്ചി : എലൂരില്‍ ജ്വല്ലറി യുടെ ഭിത്തി കുത്തിത്തുരന്ന് അകത്തു കയറി മോഷണം നടത്തിയ പ്രതി ബംഗ്ലാദേശിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടിയിലായി. ഗുജറാത്ത് സ്വദേശിയായ ഷെയ്ഖ് ബാബ്ലൂ അടിബറാണ്(37) പിടിയിലായത്. ഇയാള്‍ ബംഗാളിലുള്ളതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന്് എലൂര്‍ സിഐ യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വഷണ സംഘമെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ബംഗാളിലെ പേട്രപ്പോള്‍ അതിര്‍ത്തിക്കു സമീപത്തുനിന്നാണ് ഇയാള്‍ പിടിയിലായത്. ഏലൂര്‍ ഐശ്വര്യ ജുവല്ലറിയില്‍ നിന്നും മൂന്ന് കിലോ സ്വര്‍ണ്ണാഭരണങ്ങളും 25 കിലോ വെള്ളി ആഭരണങ്ങളും മോഷ്ടിച്ച് കഴിഞ്ഞ നവംബര്‍ 15നാണ് ഇയാള്‍ കടന്നുകളഞ്ഞത്. ഗുജറാത്തിലെ സൂറത്തില്‍ വിവിധ ജ്വല്ലറികളില്‍ നിന്നും ഇയാള്‍ വില്‍പ്പന നടത്തിയ ഒന്നേ കാല് കിലോ സ്വര്‍ണം ഉരുക്കിയ നിലയില്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
മോഷണം നടന്ന ജുവല്ലറിയില്‍ സിസിടിവി ഇല്ലാതിരുന്നതിനാല്‍ നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളും, ഇരുപത് ലക്ഷത്തോളം ഫോണ്‍ കോളുകളും പരിശോധിച്ച് അതില്‍ ചില ഫോണുകള്‍ സംഭവ ദിവസത്തിനു ശേഷം ഓഫ് ആയതായി കണ്ട് നടത്തിയ അന്വഷണത്തില്‍ സൂറത്ത് സ്വദേശികളെ കുറിച്ചുള്ള വിവരം ലഭിച്ചു.
എന്നാല്‍ ഇതില്‍ ബംഗ്ലാദേശ് സ്വദേശികളായ ചിലര്‍ ഇതിനോടകം അതിര്‍ത്തി കടന്നിരുന്നു. തുടര്‍ന്ന് എലൂര്‍ സിഐ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം റോഡുമാര്‍ഗം സൂറത്തില്‍ എത്തി അവിടത്തെ ക്രൈം ബ്രാഞ്ചിന്റെ സഹായത്തോടെ അന്വേഷണം ആരംഭിക്കുകയും പ്രതികളെ തിരിച്ചറിയുകയും ചെയ്തു. എന്നാല്‍ ഒന്ന്, രണ്ട് പ്രതികളും അവരുടെ കുടുംബാംഗങ്ങളും ഇതിനോടകം തന്നെ കൊല്‍ക്കത്തയിലേക്ക് ട്രെയിന്‍ കയറിയിരുന്നു. തുടര്‍ന്ന് പോലീസ് വിമാനമാര്‍ഗം കൊല്‍ക്കത്തയില്‍ എത്തി പ്രതികള്‍ക്കായി തിരച്ചില്‍ തുടങ്ങുകയും ഒന്നാം പ്രതി ഒഴിച്ചുള്ളവരെ ബംഗ്ലാദേശിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ പിടികൂടുകയും ചെയ്തു. തുടര്‍ന്ന് ഏജന്‍സി വഴി കടക്കാനുള്ള ശ്രമം നടത്തി വരുന്നതിനിടെയാണ് ബാംബ്ലൂ അറസ്റ്റിലാവുന്നത്.
ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും സംഘത്തില്‍ നാലുപേര്‍ ഉണ്ടായിരുന്നെന്നും ബാബ്ലൂ ഈ മോഷണത്തിനായി രണ്ടുമാസമായി എലൂരില്‍ വീട് വാടകയ്ക്ക് എടുത്തു താമസിക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തി. മറ്റുള്ളവര്‍ മോഷണത്തിന് ഏതാനും ദിവസം മുമ്പാണ് കേരളത്തില്‍ എത്തിയത്. ആലുവയില്‍ നിന്നും പല സ്ഥാപനങ്ങളില്‍ നിന്നും ഗ്യാസ് സിലിണ്ടര്‍, ഓക്സിജന്‍ സിലിണ്ടര്‍, കമ്പിപാര മുതലായവ സംഘടിപ്പിച്ചാണ് ഇവര്‍ മോഷണം നടത്തിയത്. അതിന് ശേഷം കേരളത്തില്‍ നിന്ന് കടന്ന നാലുപേരും മോഷണമുതല്‍ പങ്കിട്ടെടുത്തു. പ്രതിയെ കളമശ്ശേരി കോടതിയില്‍ ഹാജരാക്കും. തെളിവെടുപ്പുനായി ഇയാളെ പിന്നീട് കസ്റ്റഡിയില്‍ വാങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: