കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ബംഗാളിലെ വിശ്വഭാരതി സര്‍വകലാശാലയുടെ ശതാബ്ദിയാഘാഷോവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ആരോപണത്തിന് മറുപടിയുമായി ബിജെപി. ഇന്ന് നടന്ന ചടങ്ങിലേക്ക് ക്ഷണമില്ലായിരുന്നുവെന്ന് ആരോപിച്ചാണ് മമതാ ബാനര്‍ജി രംഗത്തെത്തിയത്. എന്നാല്‍ മമതാ ബാനര്‍ജിയെ ചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ട് സര്‍വകലാശാല അയച്ച കത്ത് ട്വീറ്റ് ചെയ്താണ് ബിജെപി നേതാവ് അമിത് മാളവ്യ മറുപടി നല്‍കിയത്.
ചടങ്ങില്‍ പങ്കെടുക്കാതെ രവീന്ദ്രനാഥ ടാഗോറിനെ മമതാ ബാനര്‍ജി അപമാനിച്ചുവെന്ന് അമിത് മാളവ്യ പറഞ്ഞു. ഗുരുദേവന്റെ പാരമ്പര്യത്തേക്കാള്‍ വലുതാണ് മമതാ ബാനര്‍ജിക്ക് രാഷ്ട്രീയം. മമതാ ബാനര്‍ജിയുടെ ഇടുങ്ങിയ ചിന്താഗതി ബംഗാളിനെ ഇരുട്ടിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മമതയെ ക്ഷണിച്ചു സര്‍വകലാശാല വൈസ് ചാന്‍സിലര്‍ അയച്ച കത്താണ് ബിജെപി ട്വീറ്റ് ചെയ്തത്. സംസ്ഥാന ഗവര്‍ണര്‍, കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ആത്മനിര്‍ഭര്‍ ഭാരത്(സ്വാശ്രയ ഭാരതം) എന്നതിന്റെ സത്തയാണ് ടാഗോറിന്റെ ദര്‍ശനമെന്ന് സര്‍വകലാശാലയെ ഓണ്‍ലൈനിലൂടെ അഭിസംബോധന ചെയ്ത് മോദി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: