തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മല്‍സര വിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്നും ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചുരുളി, ജയരാജ് സംവിധാനം ചെയ്ത ഹാസ്യം എന്നീ ചിത്രങ്ങള്‍ തെരഞ്ഞെടുത്തു. മല്‍സര വിഭാഗത്തിലേക്ക് ഇന്ത്യന്‍ സിനിമയില്‍ നിന്നും മോഹിത് പ്രിയദര്‍ശിനി സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ കോസ, അക്ഷയ് ഇന്ദിക്കര്‍ സംവിധാനം ചെയ്ത മറാത്തി ചിത്രം സ്ഥല്‍പുരാണ്‍ എന്നിവയും തെരഞ്ഞെടുക്കപ്പെട്ടു. മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ കെപി കുമാരന്റെ ഗ്രാമവൃക്ഷത്തിലെ കുയില്‍, മഹേഷ് നാരായണന്റെ സീ യു സൂണ്‍, ഡോണ്‍ പാലത്തറയുടെ സന്തോഷത്തിന്റെ ഒന്നാം രഹസ്യം, ഖാലിദ് റഹ്മാന്റെ ലവ്, വിപിന്‍ ആറ്റ് ലിയുടെ മ്യൂസിക്കല്‍ ചെയര്‍, ജിതിന് ഐസക് തോമസിന്റെ അറ്റന്ഷന് പ്ലീസ്, കാവ്യപ്രകാശിന്റെ വാങ്ക്, നിതിന്‍ ലൂക്കോസിന്റെ പക; ദി റിവര്‍ ഓഫ് ബ്ലഡ്, സെന്ന ഹെഗ്ഡെയുടെ തിങ്കളാഴ്ച നിശ്ചയം, ശംഭു പുരുഷോത്തമന്റെ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, രതീഷ് ബാലകൃഷ്ണന്റെ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, സനല്‍കുമാര്‍ ശശിധരന്റെ കയറ്റം എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ വാസന്തി, മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട കനി കുസൃതി അഭിനയിച്ച സജിന്‍ ബാബുവിന്റെ ബിരിയാണി എന്നിവ കാലിഡോസ്കോപ്പ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: