കോഴിക്കോട് : അണികളെ നിലയ്ക്കു നിര്‍ത്തുവാന്‍ മുസ്ലിം ലീഗ് തയ്യാറായി കഠാര രാഷ്ട്രീയം മുസ്ലിം ലീഗ് അവസാനിപ്പിക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍. കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ നേതാവിന്റെ കൊലപാതകത്തില്‍ പ്രതികരിക്കവേയാണ് കാന്തപുരം ഇത്തരത്തില്‍ രൂക്ഷമായി വിമര്‍ശിച്ചത്.
ലീഗിനെതിരെ വോട്ട് ചെയ്യുന്നവരെ കൊലപ്പെടുത്തുകയെന്നതാണ് പാര്‍ട്ടി നയമെങ്കില്‍ പ്രത്യാഘാതങ്ങളുണ്ടാകും. അണികളെ നിലയ്ക്ക് നിര്‍ത്താന്‍ നേതൃത്വം തയ്യാറാകണം. രാഷ്ട്രീയ തോല്‍വി മറയ്ക്കുന്നതിനായാണ് മുസ്ലിം ലീഗ് അരുംകൊല നടത്തിയത്. നിരപരാധികളുടെ ചോരവീഴ്ത്തി നേടുന്ന താല്‍ക്കാലിക രാഷ്ട്രീയ ലാഭങ്ങളുടെ പ്രത്യാഘാതം വലുതായിരിക്കും. ലീഗ് നേതൃത്വം ഇക്കാര്യം ഓര്‍ക്കണം.
ജനാധിപത്യപരമായും നിയമപരമായും ഇതിനെ നേരിടും. കൊലപാതകത്തിന്റെ ഉത്തരവാദികളെയും പ്രോത്സാഹനം നല്കിയവരെയും എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.
കാഞ്ഞങ്ങാട് കല്ലുരാവി മുണ്ടത്തോട്ട് വെച്ചാണ് മോട്ടോര്‍ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അബ്ദുറഹ്മാന് ഔഫും സുഹൃത്ത് ഷുഹൈബും ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ മുണ്ടത്തോട് സ്വദേശി ഇസ്ഹാഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കൂടി കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: