Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആരോഗ്യം ആയുര്‍വേദത്തിലൂടെ; ആയുര്‍വേദ ഗുളികകളുടെ നിര്‍മാണ വിധി

കല്ലുരുളുമ്പോള്‍ മരുന്ന് കല്ലില്‍ പറ്റിപിടിക്കുന്ന പാകത്തിന് കല്‍പ്പാകമെന്നാണ് പറയുന്നത്. ഗുളിക ഉരുട്ടിയെടുക്കുന്ന വലിപ്പത്തിനും ആയുര്‍വേദത്തില്‍ പ്രത്യേക പേരുകളുണ്ട്. ചെറുപയര്‍ പ്രമാണം, കാപ്പിക്കുരു പ്രമാണം, ചുണ്ടയ്‌ക്കാ പ്രമാണം എന്നിങ്ങനെയാണ് ഗുളികയുരുട്ടാനുള്ള അളവുകള്‍ അറിയപ്പെടുന്നത്.

വി.കെ. ഫ്രാന്‍സിസ് by വി.കെ. ഫ്രാന്‍സിസ്
Dec 24, 2020, 04:45 pm IST
in Health
FacebookTwitterWhatsAppTelegramLinkedinEmail

ആയുര്‍വേദത്തില്‍ നിര്‍ദിഷ്ട വിധിപ്രകാരമാണ് ഗുളികകള്‍ തയ്യാറാക്കുന്നത്. മരുന്നുകളെല്ലാം നന്നായി ഉണക്കിപ്പൊടിച്ച് പറഞ്ഞിരിക്കുന്ന ദ്രവത്തില്‍ കല്ലാറാതെ അരച്ച്, കല്ല് ഉരുളുമ്പോള്‍ അതില്‍ പറ്റിപ്പിടിക്കുന്ന പാകത്തില്‍ ഉരുട്ടി വെയിലിലോ, പാത്രത്തില്‍ വെച്ച് അതിനു മീതെ തുണി വിരിച്ച് നിഴലിലോ ഉണക്കിയെടുത്താണ് ഗുളികകള്‍ ഉണ്ടാക്കുന്നത്. ഇങ്ങനെ അഞ്ചോ ആറോ ദിവസം ഉണക്കിയെടുക്കണം.  

മരുന്ന് അരയ്‌ക്കുന്നതിനുള്ള ദ്രവമായി കഷായം, വെള്ളം, ഇടിച്ചുപിഴിഞ്ഞ ചാറ്, കാടിവെള്ളം, ഗോമൂത്രം, ആട്ടിന്‍ മൂത്രം, ശിശുക്കളുടെ മൂത്രം എന്നിവയാണ് പൊതുവെ ഉപയോഗിക്കുന്നത്.  

കല്ലുരുളുമ്പോള്‍ മരുന്ന്  കല്ലില്‍ പറ്റിപിടിക്കുന്ന പാകത്തിന് കല്‍പ്പാകമെന്നാണ് പറയുന്നത്. ഗുളിക ഉരുട്ടിയെടുക്കുന്ന വലിപ്പത്തിനും ആയുര്‍വേദത്തില്‍ പ്രത്യേക പേരുകളുണ്ട്. ചെറുപയര്‍ പ്രമാണം, കാപ്പിക്കുരു പ്രമാണം, ചുണ്ടയ്‌ക്കാ പ്രമാണം എന്നിങ്ങനെയാണ് ഗുളികയുരുട്ടാനുള്ള അളവുകള്‍ അറിയപ്പെടുന്നത്.  

ഉണക്കിയെടുത്ത ഗുളികള്‍ സൂക്ഷിക്കുന്നതിനും ചിട്ടവട്ടങ്ങളുണ്ട്. മൃഗങ്ങളുടെ കൊമ്പുകളിലും ചോറും പരിപ്പും കളഞ്ഞെടുത്ത കൂവളക്കായക്ക് ഉള്ളിലും ഗുളികകള്‍ ഇട്ട് വിറക് അടുപ്പിന്  അടുത്ത് സൂക്ഷിക്കാറുണ്ട്. സൂക്ഷിക്കേണ്ടത് എങ്ങനെയെന്ന്  പ്രത്യേകം പറഞ്ഞിട്ടില്ലാത്ത ഗുളികകള്‍ ചില്ലു പാത്രത്തില്‍ സൂക്ഷിക്കാം. വില്വാദി ഗുളിക കൂവളക്കുടുക്കയിലാണ് ഇട്ടു വയ്‌ക്കേണ്ടത്. മൃതസഞ്ജീവനി ഗുളിക കാട്ടുപന്നിയുടെ മൂത്ര സഞ്ചിയിലാണ് സൂക്ഷിക്കേണ്ടത്. ധന്വന്തരം ഗുളിക ചില്ലുപാത്രത്തില്‍ ഇട്ടു വയ്‌ക്കണം.  

ഗുളികള്‍ സേവിക്കേണ്ട ദ്രാവകത്തിന് അനുപാനമെന്നാണ് പറയുന്നത്. വയറിളക്കം വന്നാല്‍  വില്വാദി ഗുളിക, തേന്‍ അനുപാനമായി ഉപയോഗിക്കാം. പുളിച്ചു തികട്ടലും വായുകോപവും മാറാന്‍  ഇഞ്ചിനീര്‍ അനുപാനമായെടുത്ത് വില്വാദി ഗുളിക സേവിക്കണം.  

വിഷം തീണ്ടിയാല്‍ (പഴുതാര, ചിലന്തി, പാമ്പ് തുടങ്ങിയവ കടിച്ചാല്‍) മനുഷ്യമൂത്രത്തില്‍ മഞ്ഞള്‍, വെളുത്തുള്ളി, വെറ്റില, കായം, തുളസിക്കതിര്‍ എന്നിവ ചേര്‍ത്ത് കഴിക്കാറുണ്ട്. ഇവിടെ മനുഷ്യമൂത്രം മാത്രമല്ല, വെറ്റില, തുളസിക്കതിര്‍ ഇവയെല്ലാം അനുപാനമാണ്. പനി ഭേദമാകാന്‍ ശ്രീമൃത്യുഞ്ജയ രസം എന്ന ഗുളിക ഇഞ്ചിനീര്‍ അനുപാനമായി സേവിക്കാം. രണ്ടു ദിവസം കൊണ്ട് പനി ശമിക്കും.

Tags: പാരമ്പര്യ ചികിത്സാരീതികള്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഇരുട്ടുകൊണ്ട് ഓട്ടയടയ്‌ക്കുക

Varadyam

ഇത് സഞ്ജീവനി, മരുന്നുകളില്ലാത്ത പ്രകൃതി ചികിത്സ

Main Article

ജീവിക്കുക പ്രകൃതിയോടൊപ്പം; ഇന്ന് പ്രകൃതി ചികിത്സ ദിനം

Samskriti

വമന ശമന ചികിത്സ

Health

ഉളുക്ക് (സന്ധിഭ്രംശം)

പുതിയ വാര്‍ത്തകള്‍

കീം : എന്‍ജിനീയറിംഗില്‍ 76,230 പേര്‍ക്ക് യോഗ്യത, ഫാര്‍മസിയില്‍ 27,841പേര്‍ റാങ്ക് പട്ടികയില്‍

എസ്എഫ്‌ഐയുടെ അക്രമരാഷ്‌ട്രീയം അവസാനിപ്പിക്കണം: കൊല്ലം ജില്ലയില്‍ ബുധനാഴ്ച എഐഎസ് എഫിന്റെ വിദ്യാഭ്യാസ ബന്ദ്

ഇരുപത് കിലോ കഞ്ചാവുമായി നാല് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

പൊതുജനമധ്യത്തിൽ പെൺകുട്ടിയെ കടന്നു പിടിച്ചു ; 65 കാരന്റെ കൈ തല്ലിയൊടിച്ച് യുപി പൊലീസ്

കശ്മീരിലെ ഭീകരാക്രമണത്തിന് അസിം മുനീര്‍ വീണ്ടും പിന്തുണ പ്രഖ്യാപിച്ചതായി വിലയിരുത്തല്‍

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആർ‌എസ്‌എസിനെ നിരോധിക്കുമെന്ന് പ്രിയങ്ക് ഖാർഗെ

സുമിടോമോ മിത് സൂയി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് പിന്നിലെ ജപ്പാന്‍ ഡയറക്ടര്‍മാര്‍ (ഇടത്ത്) ഫിച്ച് റേറ്റിംഗ്സ് (വലത്ത്)

ഇന്ത്യയുടെ ബാങ്കിംഗ് മുഖം മാറ്റാന്‍ മോദി സര്‍ക്കാര്‍; ജപ്പാന്‍ ബാങ്ക് യെസ് ബാങ്കില്‍ ഓഹരി വാങ്ങുന്നത് ഏഷ്യ-മിഡില്‍ ഈസ്റ്റ് നിക്ഷേപകരെ ആകര്‍ഷിക്കും

സുരക്ഷാഭീഷണി : പൊതുസ്ഥലത്ത് മുഖം മറയ്‌ക്കുന്ന നിഖാബ് മാതൃക വസ്ത്രങ്ങൾ നിരോധിച്ച് കസാഖിസ്ഥാൻ

ജപ്പാനിലെ സുമിടോമോ മിത് സൂയി യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരി വാങ്ങാന്‍ അനുമതി തേടി

ഇന്ത്യ ആക്രമിച്ചാൽ ഞങ്ങൾ തിരിച്ചടിക്കും ; ഇന്ത്യയുടെ ബാലകോട്ട് വ്യോമാക്രമണവും , ഓപ്പറേഷൻ സിന്ദൂരും പരാജയപ്പെടുത്തിയവരാണ് ഞങ്ങൾ ; അസിം മുനീർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies