ന്യൂദല്‍ഹി: ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വിവിധ സംസ്ഥാനങ്ങളിലെ അഞ്ച് സംഘടനാ ജനറല്‍ സെക്രട്ടറിമാര്‍ക്ക് താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനുള്ള ചുമതലകള്‍ നല്കി. തെരഞ്ഞെടുപ്പില്‍ ഇരുനൂറിലധികം സീറ്റുകള്‍ പ ടിച്ചടക്കുക എന്ന ലക്ഷ്യമിട്ടാണ് ബിജെപി താഴെത്തട്ടില്‍ സംഘടനാസംവിധാനം ശക്തമാക്കിയിരിക്കുന്നത്.
താഴെത്തട്ടില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള ആര്‍എസ്എസില്‍ നിന്നെത്തിയ ഈ ബിജെപി സംഘടനാ സെക്രട്ടറിമാര്‍ക്ക് സംസ്ഥാനത്തെ അഞ്ചു മേഖലകളായി തിരിച്ചാണ് നല്‍കിയിരിക്കുന്നത്. ഓരോ ലോക്സഭ മണ്ഡലത്തിനും ഒരു നിരീക്ഷകനെയും ഒരു കണ്‍വീനറെയും നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ശിവപ്രകാശ് കോ-ഓര്‍ഡിനേഷനും പ്ലാനിങ്ങിനും നടത്തിപ്പിനുമായുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. ഹൗറ, ഹുഗ്ലി, മേദിനിപൂര്‍ മേഖലകളില്‍ സുനില്‍ ദിയോദര്‍ സംഘടനാ പ്രവര്‍ത്തനത്തിന് നേതത്വം നല്‍കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സിലാല്‍ കൊല്‍ക്കത്താ സോണിലാണ് പ്രവര്‍ത്തിക്കുന്നത്. ദേശീയ ജനറല്‍ സെക്രട്ടറി ദുശന്ത് ഗൗതമിനാണ് ചുമതല. ഗുജറാത്ത് സംഘടനാ ജനറല്‍ സെക്രട്ടറി ബിക്കുഭായ് ദാല്സാനിയക്കാണ് നവ്ദ്വീപ് സോണിന്റെ ചുമതല. ദേശീയ സെക്രട്ടറി വിനോദ് ദാവെക്കാണ് കോ-ഓര്‍ഡിനേഷന്‍. ഹരിയാന സംഘടനാ ജനറല്‍ സെക്രട്ടറി രവീന്ദ്ര രാജുവിന് രാധബാങ് മേഖലയാണ് നല്‍കിയിരിക്കുന്നത്. ദേശീയ സെക്രട്ടറി വിനോദ് സണ്കര്ക്കാണ് ചുമതല. ഹിമാചല്‍ പ്രദേശ് സംഘടനാ ജനറല്‍ സെക്രട്ടറി പവന് റാണക്ക് ഹുബ്ലി-ഹാബ്റ-മേദിനിപൂര്‍ മേഖലയുടെ ചുമതല. സുനില്‍ ദേവ്ധറും ഹരീഷ് ദ്വിവേദിയും ഈ മേഖലകള്‍ ശ്രദ്ധിക്കും. ബീഹാര്‍ സഹസംഘടനാ സെക്രട്ടറി രത്നാകറിനെയും ബംഗാളില്‍ നിയമിച്ചിട്ടുണ്ടു.
താഴെതലത്തില്‍ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി ബുത്ത്തലത്തിലുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഒരു കേന്ദ്രഭാരവാഹി, ഒരു കേന്ദ്രമന്ത്രി, ഒരു സംഘടനാ ജനറല്‍ സെക്രട്ടറി, ഒരു സംസ്ഥാന ഭാരവാഹി, ഒരു പ്രാദേശിക നേതാവ് എന്നിങ്ങനെയാണ് സംഘടനാതലം പ്രവര്‍ത്തിക്കുന്നത്. താഴെതലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തിലുള്ള ഒരു ബിജെപി നേതാവ് നിരീക്ഷിക്കും. ജില്ലാ തലത്തിലുള്ള ഭാരവാഹിയായിരിക്കും കണ്‍വീനര്‍. 65,000 ബൂത്ത് കമ്മിറ്റികള്‍ സംസ്ഥാനത്തുടനീളം രൂപീകരിച്ചിട്ടുണ്ട്. അടുത്ത 20-25 ദിവസത്തിനുള്ളില്‍ 15-20 ബൂത്തുകമ്മിറ്റികള്‍ രൂപീകരിക്കും. 14,000 ശക്തികേന്ദ്രങ്ങള്‍ ബംഗാളില്‍ സൃഷ്ടിക്കും.
ബംഗാളിലെ അഞ്ചു സോണുകളില്‍ അഞ്ചു പ്രമുഖ നേതാക്കളെ കേന്ദ്ര നിരീക്ഷകരായി നിയമിച്ചിട്ടുണ്ട്. താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് ഇവരുടെ കര്‍ത്തവ്യം. ഓരോ മണ്ഡലങ്ങളുടെയും ചുമതലയുള്ള കേന്ദ്രമന്ത്രിമാര്‍ എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ വിലയിരുത്തണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: