റിയാദ് : സൗദിയിലെ ജിസാനിനടുത്ത് അബൂ അരീഷില്‍ മലയാളിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം മേല്‍മുറി ആലത്തൂര്‍ പടി സ്വദേശി മുഹമ്മദ് പുള്ളിയില്‍ (52) ആണ് മരിച്ചത്. കടയില്‍ ഉണ്ടായിരുന്ന സിസി ടിവി ക്യാമറ മോഷണം പോയിട്ടുണ്ട്.
കഴിഞ്ഞ 15 വര്‍ഷമായി സ്വന്തമായി നടത്തി വന്നിരുന്ന മിനി മാര്‍ക്കറ്റില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയാണ് കഴുത്തിന് കുത്തേറ്റ് മരിച്ച നിലയില്‍ മുഹമ്മദിനെ കണ്ടെത്തിയത്. അമല്‍ പെട്രോള്‍ പമ്പിനടുത്തുള്ള ഹകമി സൂപ്പര്‍മാര്‍ക്കറ്റ് ജോലിക്കാരനായ ഇദ്ദേഹം ജോലി ചെയ്തിരുന്ന മിനി മാര്‍ക്കറ്റില്‍ രാത്രി ഗ്ലാസ് വാതില്‍ അടച്ച് ജോലി ചെയ്യുകയായിരുന്നു. വെളുപ്പിന് നാല് മണിയോടെ പച്ചക്കറി വിതരണത്തിന് വന്നവരാണ് മൃതദേഹം ആദ്യം കണ്ടത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പെട്രോള്‍ പമ്പിലെ സിസിടിവി പോലീസ് പരിശോധിക്കുന്നുണ്ട്. പ്രവാസം നിര്‍ത്തി നാട്ടില്‍ പോകാനിരിക്കെയാണ് ദാരുണ സംഭവം. അബൂ അരീഷ് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം നിയമ നടപടിക്രമങ്ങള്‍ക്ക് ശേഷം സൗദിയില്‍ തന്നെ അടക്കം ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: