ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നാമാവശേഷമായതായി പ്രതിപാദിക്കുന്നതായി ആരോപിച്ച് മാലൂര്‍ ശ്രീധരന്റെ പുസ്തക പ്രകാശനതത്തില് നിന്നും മന്ത്രി ജി. സുധാകരന് പിന്മാറി. നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ജേതാവും, ആലപ്പുഴയിലെ മുതിര്‍ന്ന പഞ്ചായത്ത് അംഗവും സിപിഎമ്മിന്റെ സജീവ പ്രവര്ത്തകന് കൂടിയാണ് മാലൂര്‍ ശ്രീധരന്. പുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ വിയോജിപ്പുണ്ടെന്ന് ആരോപിച്ചാണ് മന്ത്രി ആലപ്പുഴ എസ്ഡി കോളേജില്‍വെച്ച് സംഘടിപ്പിച്ച പ്രകാശന കര്‍മ്മത്തില്‍ നിന്നും പിന്മാറിയത്.
ശ്രീധരന് രചിച്ച ‘ഓര്‍മ്മത്തിളക്കത്തില്‍ ശ്രീനിയുടെ നാട്’ എന്ന പുസ്തകത്തില്‍ തൊഴിലാളി വര്‍ഗത്തിന്റെ മുഖ്യശത്രുവായ വര്‍ഗീയ- ഫാസിസ്റ്റ് ശക്തികള്‍ സമസ്ത മേഖലയിലും ആധിപത്യം നേടുകയാണ്. 100 വര്‍ഷമായപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ക്ഷയിച്ചെന്നും നാമാവശേഷമായി തുടങ്ങിയെന്നുമാണ് ഇതില്‍ പ്രതിപാദിച്ചിരുന്നത്. ഈ പരാമര്‍ശങ്ങളില്‍ തനിക്ക് വിയോജിപ്പ് ഉണ്ടെന്നും കഥകളും നോവലുകളും പോലെയല്ല ചരിത്രം. അതെഴുതുമ്പോള്‍ ആഴത്തില്‍ പഠിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മന്ത്രി പുസ്തക പ്രകാശനം നിര്‍വഹിക്കാതെ വേദി വിടുകയായിരുന്നു.
എന്നാല്‍ താന്‍ രാജ്യത്തെ മൊത്തത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസ്ഥയാണ് പുസ്തകത്തില്‍ വിവരിക്കുന്നതെന്നാണ് മാലൂര്‍ ശ്രീധരന് പ്രതികരിച്ചു. പുസ്തകത്തെക്കുറിച്ചോ ഗ്രന്ഥകാരനെക്കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ല. ചരിത്രപരമായ കാര്യങ്ങള്‍ പറയുമ്പോള്‍ ശരിയാണോയെന്ന് പരിശോധിക്കണമെന്നും മാത്രമാണ് പറഞ്ഞതെന്നാണ് നാല് പുസ്തകങ്ങള്‍ ഒരുമിച്ചാണ് പ്രകാശനത്തിന് തന്നത്. ഇതൊന്നും താന്‍ വായിക്കാത്തതിനാല്‍ ഒരാളെ ഏല്‍പ്പിക്കുകയായിരുന്നെന്നും മന്ത്രിയും മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: