മെല്‍ബണ്‍: അഡ്ലെയ്ഡിലെ ദിന-രാത്രി ടെസറ്റില്‍ നാണം കെട്ട ഇന്ത്യ മെല്‍ബണിലെ രണ്ടാം ടെസ്റ്റില്‍ ഓസീസിനെ മെരുക്കാന്‍ കഠിന പരിശീലനം ആരംഭിച്ചു. ബോര്‍ഡര്‍- ഗാവസ്കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം ടെസ്റ്റ് ശനിയാഴ്ച ആരംഭിക്കും.
ചുവന്ന പന്ത് ഉപയോഗിക്കുന്ന രണ്ടാം ടെസ്റ്റികരുത്തുകാട്ടാന് ഇന്ത്യന്‍ ടീം തയ്യാറെടുക്കുകയാണെന്ന് ബിസിസിഐ ട്വീറ്റ് ചെയ്തു. ഗുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ എന്നിവര്‍ അടക്കമുള്ള കളിക്കാര്‍ പരിശീലനം നടത്തുന്നതിന്റെ വീഡിയോ ക്ലിപ്പിങ്ങുകളും ബിസിസിഐ പോസ്റ്റ് ചെയ്തു. അഡ്ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസ്ട്രേലിയ എട്ട് വിക്കറ്റിനാണ് ഇന്ത്യയെ കീഴടക്കിയത്.
ക്യാപ്റ്റന്‍ വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങിയ സാഹചര്യത്തില്‍ ഓസ്ട്രേലിയയെ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് ശക്തമായ പോരാട്ടം തന്നെ കാഴ്ചവയ്ക്കേണ്ടിവരും. സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിയുടെ പരിക്കും ഇന്ത്യക്ക് തിരിച്ചടിയായിരിക്കുകയാണ്. കോഹ്ലിയുടെ അഭാവത്തില്‍ അജിങ്ക്യേ രഹാനെയാണ് ടീമിനെ നയിക്കുക.
ലോക നിലവാരമുള്ള ഒട്ടേറെ കളിക്കാര്‍ ടീമിലുള്ള സാഹചര്യത്തില്‍ കോഹ്ലിയുടെ അഭാവത്തിലും ഇന്ത്യ മികച്ച കളി കാഴ്ചവയ്ക്കുമെന്ന് ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍ പറഞ്ഞു.
ആദ്യ ടെസ്റ്റില്‍ നിറം മങ്ങിയ ഓപ്പണര്‍ പൃഥ്വി ഷായേയും വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെയും രണ്ടാം ടെസ്റ്റിനുള്ള അവസാന ഇലവനില്‍നിന്ന് ഒഴിവാക്കിയേക്കും. ഗുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത് എന്നിവര്‍ക്ക് അവസരം നല്‍കിയേക്കും. ടി 20 പരമ്പരയ്ക്കിടെ പരിക്കേറ്റ ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജ ടീമില്‍ തിരിച്ചെത്തിയേക്കും. പരിക്ക് പൂര്‍ണമായി ഭേദപ്പെട്ടാല്‍ ജഡേജയെ ഹനുമ വിഹാരിക്ക് പകരം ടീമില്‍ ഉള്‍പ്പെടുത്തു. മുഹമ്മ്ദ് ഷമിക്ക് പകരം മുഹമ്മദ് സിറാജിനെ ടീമിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: