Thursday, May 8, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അമ്മ മനസ്സിന് പ്രണാമങ്ങള്‍

അന്നാദ്യമായി രാജ്യമങ്ങോളമിങ്ങോളം ഉയര്‍ന്നു കേട്ട സുഗതകുമാരിയുടെ ശബ്ദം പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള ബോധം ജനങ്ങളില്‍ പടര്‍ത്തി. പരിസ്ഥിതി പ്രശ്‌നങ്ങളില്‍ സാംസ്‌കാരിക നായകര്‍ ഇടപെടുന്നതും അതിനുപിന്നില്‍ ഒരു സമൂഹം മുഴുവന്‍ ഒറ്റക്കെട്ടായി നിലകൊള്ളുന്നതും ആദ്യമായിരുന്നു. പുഴയ്‌ക്കായി, കാടിനായി, അപൂര്‍വ്വ സസ്യ, ജീവജാലങ്ങള്‍ക്കായി, സര്‍വ്വോപരി വനവാസികള്‍ക്കായി സുഗതകുമാരി സമരം നയിച്ചു.

Janmabhumi Online by Janmabhumi Online
Dec 24, 2020, 03:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

”വെട്ടേറ്റു വീഴുന്ന മഹാവൃക്ഷങ്ങളും കത്തിപ്പടരുന്ന തീയും പ്രാണഭയത്തോടെ മണ്ടുന്ന വന്യമൃഗങ്ങളും ലോറികളുടേയും യന്ത്രങ്ങളുടേയും ഇരമ്പലും വെടിമരുന്നിട്ടു പൊട്ടിത്തകര്‍ക്കുന്ന പാറകളുടെ ഘോര ശബ്ദവും എല്ലാം കൂടി അതീവമായി അസ്വസ്ഥമാക്കിയ ഒരു രാത്രി…”

ജീവിതത്തിലെ ആ കാളരാത്രിയാണ് സുഗതകുമാരി എന്ന പോരാട്ട വീര്യത്തെ ലോകത്തിനു സമ്മാനിച്ചത്. 1978ലാണ് സൈലന്റ് വാലിയെന്ന അതീവലോല വനപ്രദേശം ജലവൈദ്യുത പദ്ധതിക്കായി നശിപ്പിക്കപ്പെടാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. അതുവരെ സ്വകാര്യ ദുഃഖങ്ങളും കവിതയുമായി മാത്രം കഴിഞ്ഞിരുന്ന സുഗതകുമാരിയുടെ മനസ്സ് അസ്വസ്ഥമായി. മണ്ണിനും മനുഷ്യനും പ്രകൃതിക്കും വേണ്ടി സംസാരിക്കാനൊരു നാവുയരുകയായിരുന്നു അന്ന്. കുന്തിപ്പുഴയ്‌ക്കു കുറുകെ അണകെട്ടി സൈരന്ധ്രി വനത്തെ അപ്പാടെ നശിപ്പിച്ചു വൈദ്യുതി ഉണ്ടാക്കാമെന്ന വികസനവാദികളുടെ മോഹത്തിനെതിരെ സുഗതകുമാരിയുടെ ശബ്ദമുയര്‍ന്നു. സൈലന്റ്‌വാലി സംരക്ഷിക്കാനുള്ള സമര നേതൃത്വത്തിലേക്ക് അവരെത്തി. പിന്നീട് ലോകം കണ്ടത് സമാനതകളില്ലാത്ത പോരാട്ട വീര്യമാണ്.  

അന്നാദ്യമായി രാജ്യമങ്ങോളമിങ്ങോളം ഉയര്‍ന്നു കേട്ട സുഗതകുമാരിയുടെ ശബ്ദം പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള ബോധം ജനങ്ങളില്‍ പടര്‍ത്തി. പരിസ്ഥിതി പ്രശ്‌നങ്ങളില്‍ സാംസ്‌കാരിക നായകര്‍ ഇടപെടുന്നതും അതിനുപിന്നില്‍ ഒരു സമൂഹം മുഴുവന്‍ ഒറ്റക്കെട്ടായി നിലകൊള്ളുന്നതും ആദ്യമായിരുന്നു. പുഴയ്‌ക്കായി, കാടിനായി,  അപൂര്‍വ്വ സസ്യ, ജീവജാലങ്ങള്‍ക്കായി, സര്‍വ്വോപരി വനവാസികള്‍ക്കായി സുഗതകുമാരി സമരം നയിച്ചു. തോല്‍ക്കുമെന്നു കരുതിയ യുദ്ധമാണ് അവര്‍ നയിച്ചത്. തോല്‍ക്കാന്‍ പോകുന്ന യുദ്ധത്തില്‍ പങ്കുചേരണമെന്നഭ്യര്‍ത്ഥിച്ച് അവര്‍ രാജ്യത്തെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും കത്തയച്ചു. നിരവധിപേര്‍ സമരത്തിനൊപ്പം ചേര്‍ന്നു. ആ സമരം വിജയിച്ചു. ഇന്നിപ്പോള്‍ സൈലന്റ് വാലി ലോകത്തിലെ തന്നെ വലിയ ജൈവമേഖലയാണ്. ആയിരക്കണക്കിനു ജീവജാലങ്ങള്‍, മരങ്ങള്‍, പക്ഷികള്‍… സൈലന്റ്‌വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. ഈ പച്ചപ്പ് സംരക്ഷിച്ച്, വരും തലമുറയ്‌ക്കായി നല്‍കിയതിന് ലോകം സുഗതകുമാരിയോട് നന്ദിപറയുന്നു.

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിനു സമീപം നെല്‍വയലും തണ്ണീര്‍ത്തടവും നികത്തി, സര്‍ക്കാരിന്റെ ഒത്താശയോടെ, സ്വകാര്യ കമ്പനി വിമാനത്താവളം നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി വന്നപ്പോള്‍ ആറന്മുളയുടെ പൈതൃകവും സംസ്‌കാരവും കൃഷിയും സംരക്ഷിക്കാന്‍ സുഗതകുമാരി മുന്നിട്ടിറങ്ങി. ആ യുദ്ധവും ജയിക്കുക തന്നെ ചെയ്തു. വിമാനത്താവള പദ്ധതി ഉപേക്ഷിച്ച് സ്വകാര്യ കമ്പനിക്ക് പിന്‍വാങ്ങേണ്ടി വന്നു. കാടും പുഴയും സംരക്ഷിക്കാന്‍ മാത്രമായിരുന്നില്ല അവരുടെ പോരാട്ടം. പീഡിപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കായി, ഉപേക്ഷിക്കപ്പെടുന്ന അമ്മമാര്‍ക്കായി, ആശ്രയമില്ലാത്ത സ്ത്രീകള്‍ക്കായി, ഉറ്റവരും ഉടയവരും കയ്യൊഴിഞ്ഞവര്‍ക്കായി എല്ലാം സുഗതകുമാരി മുന്നില്‍ നിന്ന് പടനയിച്ചു. അവര്‍ക്ക് തണലൊരുക്കി. വെറുമൊരു കവിയായി ജീവിച്ചു തീര്‍ക്കുകയായിരുന്നില്ല ആ അമ്മ. കാടിനുവേണ്ടി, പ്രകൃതിക്കുവേണ്ടി, മനുഷ്യനുവേണ്ടി, ആശ്രയമില്ലാത്തവര്‍ക്കായി, മനോരോഗികള്‍ക്കായി….അവര്‍ കവിതയെഴുതി. അനീതിക്കെതിരായ ആയുധമായി കവിതയെ മാറ്റി.  

കവി പാരമ്പര്യത്തിലെ വാല്മീകിയുടെ പിന്തുടര്‍ച്ചക്കാരിയാണ് സുഗതകുമാരി. രത്‌നാകരനെന്ന കാട്ടാളന്‍ വാല്മീകിയെന്ന കവിയാകുന്നത് ക്രൗഞ്ചമിഥുനങ്ങളിലൊന്നിനെ വധിച്ച വനവേടനോടുള്ള ക്രോധ ദുഖങ്ങളില്‍ നിന്നാണ്. സുഗതകുമാരിയുടെ കവിതകളും അന്യന്റെ ദുഃഖങ്ങളില്‍ നിന്നാണ് ഉറവയെടുത്തത്. വേദനയും പ്രതിഷേധവും കാരുണ്യവും വിലാപവും എല്ലാം കവിതയിലുണ്ടായി. ഉറവവറ്റാത്ത കാരുണ്യക്കടലായിരുന്നു സുഗതകുമാരി. സുഗതകുമാരിയെന്ന കാലം അവസാനിക്കുമ്പോഴും അവസാനിക്കാതെ നില്‍ക്കുന്ന ഒന്നുണ്ട്, അവര്‍ സമൂഹത്തിനു നല്‍കിയ വലിയ കരുത്ത്. സത്യസന്ധമായ പോരാട്ടത്തിന്റെ അവസാനം വിജയമാണെന്ന സന്ദേശം. ആ കവി ശ്രേഷ്ഠ മടക്കയാത്രയിലല്ല, നമുക്കൊപ്പം സഞ്ചരിക്കുകയാണ്. പ്രിയപ്പെട്ട അമ്മ മനസ്സിന് പ്രണാമങ്ങള്‍.

Tags: 2020
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

India

യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു; മരിച്ചത് സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി

India

2020 ദല്‍ഹി കലാപത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഹിന്ദുക്കളെ ലാക്കാക്കി ഗൂഢാലോചന നടത്തിയെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ എംജിഎസ്സിനെ അനുസ്മരിച്ചു

പാകിസ്ഥാന്‍ പറഞ്ഞത് അഞ്ച് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന്, ഏഴ് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന് മാത്യു സാമുവല്‍

ഇന്ത്യൻ സൈന്യത്തിൽ അഭിമാനം ; കുഞ്ഞ് ജനിച്ചത് ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന രാത്രി; കുഞ്ഞിന് ‘സിന്ദൂര്‍’ എന്ന് പേരിട്ട് മാതാപിതാക്കള്‍

പത്താൻകോട്ട് വ്യോമതാവളത്തിൽ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം ; തിരിച്ചടിച്ച് ഇന്ത്യ

എസ് 400 എന്ന റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയ 400 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രഹരിക്കാന്‍ ശേഷിയുള്ള വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം. ഇതില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ 400 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള മിസൈലുകളെ അടിച്ചിടും (ഇടത്ത്)

മോദിയുമായുള്ള ബന്ധത്താല്‍ പുടിന്‍ നല്‍കിയ റഷ്യയുടെ എസ് 400 വ്യോമപ്രതിരോധ സംവിധാനം രക്ഷയായി

എസ്എസ്എല്‍സി പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

വീണ്ടും നിപ, രോഗം സ്ഥിരീകരിച്ചത് വളാഞ്ചേരി സ്വദേശിനിക്ക്

പാകിസ്ഥാന്‍ നടത്തിയ മിസൈല്‍ ആക്രമണം ഇന്ത്യന്‍ സായുധ സേന പരാജയപ്പെടുത്തി, പാക് വെടിവെപ്പില്‍ 16 പേര്‍ മരിച്ചെന്ന് സ്ഥിരീകരിച്ച് ഇന്ത്യ

പേരാവൂര്‍ എം എല്‍ എ സണ്ണി ജോസഫ് കെപിസിസി അധ്യക്ഷന്‍, അടൂര്‍ പ്രകാശ് യു ഡി എഫ് കണ്‍വീനര്‍

ആഡംബര ഹോട്ടലില്‍ സ്ത്രീകളെ ഉള്‍പ്പെടെ അസഭ്യം വിളിച്ചു; നടന്‍ വിനായകന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies