കാസര്‍കോട്: ജില്ലയില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത് എല്‍ഡിഎഫ് യുഡിഎഫ് മുന്നണികളുടെ വോട്ട് കൊണ്ടാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്ത് പറഞ്ഞു. ബിജെപി ഉദുമ പഞ്ചായത്ത് പ്രവര്‍ത്തക കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്ഡിപിയ്ക്ക് ജില്ലയില്‍ ബ്ലോക്ക് പഞ്ചായത്തിലും പല ഗ്രാമ പഞ്ചായത്തുകളിലും ജയിച്ചത് അപകട സൂചനയാണെന്ന് ശ്രീകാന്ത് പറഞ്ഞു.
ബിജെപിയെ തോല്‍പ്പിക്കാന്‍ എസ്ഡിപിഐ പോലും വിജയിപ്പിക്കാന്‍ തയ്യാറാവുന്ന ഇരു മുന്നണികളുടെയും നിലപാട് രാജ്യസുരക്ഷയെ തന്നെ തകര്‍ക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഉദുമ പഞ്ചായത്തില്‍ വിജയിച്ച ബിജെപിയുടെ ജനപ്രതിനിധികളേയും സ്ഥാനാര്‍ത്ഥികളായി മത്സരിച്ചവരെയും ചടങ്ങില്‍ വച്ച് ആദരിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ. വിനായക് അദ്ധ്യക്ഷത വഹിച്ചു. തമ്പാന് അച്ചേരി, രാജേഷ് കൈന്താര്‍, വൈ.കൃഷ്ണദാസ്, മധുബാര, മുരളി കളനാട്, പ്രവിരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: