ദുബായ്: കൊറോണ വാക്സിനുകളില്‍ പന്നി മാംസത്തിന്റെ സത്ത് അടങ്ങിയിട്ടുണ്ടെങ്കില്‍ പോലും മുസ്ലീങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നത് അനുവദിക്കുമെന്ന് യുഎഇയിലെ ഉയര്‍ന്ന ഇസ്ലാമിക് അതോറിറ്റിയായ ഫത്വ കൗണ്‍സില്‍. ഇസ്ലാം നിയമമനുസരിച്ച് പന്നിയിറച്ചിയും പന്നി മാംസത്തിലെ സത്തടക്കമുള്ളവയും മുസ്ലിം പൗരന്മാര്ക്ക് ഉപയോഗയോഗ്യമല്ല. എന്നാല്‍, കൊറോണ വാക്സിന് വിതരണത്തിന് ഈ നിയമങ്ങള്‍ ബാധകമാകില്ലെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
മറ്റ് സാധ്യതകളില്ലെങ്കില്‍ പന്നി മാംസത്തിന്റെ സത്ത് അടങ്ങിയ കൊറോണ വാക്സിനുകള്‍ വിതരണത്തിന് നല്‍കുമെന്ന് കൗണ്‍സില്‍ ചെയര്മാന് ഷെയ്ഖ് അബ്ദള്ള ബിന്‍ ബയ്യ പറഞ്ഞു. ഈ സാഹചര്യത്തില്‍ പന്നി മാംസം ഭക്ഷണമായി കാണുന്നില്ലെന്നും മരുന്നായി കണ്ടാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. മതപരമായ വിധികള്‍ പ്രകാരം തന്നെ മനുഷ്യ ശരീരത്തിന്റെ സംരക്ഷണം മുന്‍നിര്‍ത്തി വാക്സിന് അനുവദനീയമാണെന്ന് കൗണ്‍സില്‍ വ്യക്തമാക്കി.
കൊറോണ വാക്സിന് ഹലാല്‍ ആണോ എന്നത് സംബന്ധിച്ച് അറബ് രാജ്യങ്ങളില്‍ വിവിധ കോണുകളില്‍ നിന്ന് ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് യുഎഇ ഫത്വ കൗണ്‍സിലിന്റെ നിര്‍ണ്ണായക തീരുമാനം. ഇസ്ലാമിക വിശ്വാസം ആവശ്യപ്പെടുന്നത് പോലെ വ്യക്തികള്‍ക്കുള്ള പ്രതിരോധ നടപടിയായാണ് കൊറോണ വാക്സിനേഷനെ കണക്കാക്കുന്നത്. വിശേഷിച്ചും മഹാമാരികളുടെ സമയത്ത് രോഗബോധയേല്ക്കാനുള്ള സാധ്യതകള്‍ കൂടുതലാണ്. അത് സമൂഹത്തിന് ആകമാനം ഭീഷണിയാവുകയും ചെയ്യുമെന്നും കൗണ്‍സില്‍ വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: