പാലക്കാട്: കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാജവാര്‍ത്ത നല്കിയ സമസ്തയുടെ മുഖപത്രമായ ‘സുപ്രഭാതം’ പത്രത്തിനെതിരെ പരാതി. വ്യാജവാര്‍ത്ത നല്കി കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനാണ് പത്രം ശ്രമിക്കുന്നതെന്ന് കേന്ദ്ര സ്റ്റാറ്റിറ്റിക്സ് വകുപ്പിനും കേന്ദ്ര സര്‍ക്കാരിനും നല്കിയ പരാതിയില്‍ പറയുന്നു.
‘പൗരത്വനിയമം: സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളെ ഒഴിവാക്കി കേന്ദ്രം സര്‍വേ തുടങ്ങി’ എന്നുള്ള വ്യാജ വാര്‍ത്തയാണ് സുപ്രഭാതം ഇന്ന് ഒന്നാം പേജില്‍ നല്‍കിയത്. എന്നാല്‍, ഇത്തരത്തിലുള്ള ഒരു സര്‍വേയും കേരളത്തില്‍ കേന്ദ്രം നടത്തിയില്ല. വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് സമസ്തയുടെ പത്രം വ്യാജവാര്‍ത്ത നല്‍കിയത്. ഇതു കരുതികൂട്ടിയുള്ള വ്യാജവാര്‍ത്ത സൃഷ്ടിയാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.
കൊറോണ വാക്സിനേഷന് നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പൗരത്വനിയമവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് സര്‍ക്കാര്‍ കടക്കുന്നുവെന്ന കേന്ദ്രമന്ത്രി അമിത്ഷായുടെ പ്രസ്താവനയ്ക്കു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ സേവന കേന്ദ്രമായ കമ്മ്യൂണിറ്റി സര്‍വീസ് സെന്ററുകള്‍ (സിഎസ്.സി)വഴി വീടുകള്‍ കയറി ഇറങ്ങിയുള്ള വിവരശേഖരണം കേരളത്തില്‍ തുടങ്ങിയെന്നാണ് സുപ്രഭാതം വ്യാജവാര്‍ത്ത നല്‍കിയത്. പാലക്കാട് ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ ഇത്തരത്തില്‍ സര്‍വേ നടത്തുന്നതിനായി ആളുകള്‍ എത്തിയെന്നുള്ള വ്യാജപ്രചരണവും പത്രം അഴിച്ചുവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: