തിരുവനന്തപുരം : കേരള ജനത ആഗ്രഹിച്ചിരുന്ന വിധിയാണ് അഭയക്കേസില്‍ സിബിഐ കോടതി പ്രസ്താവന നടത്തിയിരിക്കുന്നതെന്ന് സിസ്റ്റര്‍ അഭയയുടെ സഹോദരന് ബിജു തോമസ്. കോടതി ഉത്തരവിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് ഇപ്പോള്‍ നീതി ലഭിച്ചിരിക്കുന്നത്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണ് ഈ വിധി. കേസിന് സഹായങ്ങള്‍ നല്കിയ ഓരോരുത്തര്‍ക്കും നന്ദിയുണ്ടെന്നും ബിജു തോമസ് കൂട്ടിച്ചേര്‍ത്തു.
28 വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് അഭയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി ഫാ.തോമസ് എം. കോട്ടൂരിന് ഐപിസി 302, 201 വകുപ്പുകള്‍ പ്രകാരം ഇരട്ട ജീവപര്യന്തവും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. തടവ് ശിക്ഷയ്ക്കൊപ്പം തോമസ് കോട്ടൂര്‍ ആറരലക്ഷം രൂപയും, സെഫി അഞ്ച് ലക്ഷം രൂപ പിഴയും അടയ്ക്കണം.
കേസില്‍ തങ്ങള്‍ക്ക് അനുകൂലമായ പ്രചാരണത്തിനായി തോമസ് കോട്ടൂര്‍ സമീപിച്ച പൊതു പ്രവര്ത്തകന് കളര്‍കോട് വേണുഗോപാല്‍, കോണ്‍വെന്റില്‍ മോഷണത്തിന് എത്തിയ അടയ്ക്കാ രാജു എന്നിവരുടെ മൊഴിയാണ് വിധി പ്രസ്താവനയില്‍ നിര്‍ണ്ണായകമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: