തിരുവനന്തപുരം : അഭയക്കേസില്‍ നീതിപൂര്‍വ്വമായ വിധി പ്രസ്താവനയാണ് സിബിഐ കോടതി നടത്തിയിരിക്കുന്നത്. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നതെന്ന് ജോമാന്‍ പുത്തന്‍ പുരയ്ക്കല്‍. സിസ്റ്റര്‍ അഭയയ്ക്ക് നീതി ലഭിക്കുന്നതിനായി 28 വര്‍ഷമായി സമാനതകളില്ലാത്ത നിയമ പോരാട്ടമാണ് ജോമോന് നടത്തിയത്.
വിധി പ്രസ്താവനയില്‍ വലിയ സന്തോഷമുണ്ട്. ഈ ദിവസത്തിന് വേണ്ടിയാണ് കാത്തിരുന്നത്. കേസില്‍ താനൊരു നിമിത്തമായി കൂട്ടായ പോരാട്ടത്തിന്റെ വിജയമാണിത്. തോമസ് കോട്ടൂരും, സെഫിയും കുറ്റക്കാരാണെന്ന് സിബിഐ കോടതി ചൊവ്വാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ വിധി പ്രസ്താവന ഇന്നത്തേയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു.
അഭയക്കേസില്‍ ഇടപെട്ടതിന്റെ പേരില്‍ തന്നെ ഇല്ലായ്മ ചെയ്യാന്‍ ശ്രമങ്ങളുണ്ടായി. നീതിപൂര്‍വമായ വിധിയാണ് സിബിഐ കോടതിയുടേത്. വലിയ സന്തോഷമുണ്ട്. വര്‍ഷങ്ങളായി ഈ ദിവസത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഇതൊരു കൂട്ടായ വിജയമാണെന്നും താനൊരു നിമിത്തമായതാണ്. പണവും സ്വാധീനവും വിലപ്പോകില്ലെന്നാണു വിധി തെളിയിക്കുന്നതെന്നും തോമസ് കോട്ടൂരും, സെഫിയും കുറ്റക്കാരെന്ന് സിബിഐ കോടതിയുടെ പ്രസ്താവനയ്ക്ക് ശേഷം ജോമോന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നതാണ്. ജന്മം കൊണ്ട് സിസ്റ്റര്‍ അഭയയുടെ ആരും അല്ലാതിരുന്നിട്ടും ജോമോന് നടത്തിയ പോരാട്ടത്തിനും കാത്തിരിപ്പുകള്‍ക്കും ഫലം നല്‍കുന്നത് കൂടിയായിരുന്നു സിബിഐ കോടതിയുടെ വിധി.
1992ല്‍ സിസ്റ്റര്‍ അഭയയുടെ മരണത്തിന് ശേഷം കോട്ടയത്ത് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ കണ്‍വീനറായിരുന്നു ജോമോന്. ആറാം ക്ലാസുവരെ മാത്രം പഠിച്ച ജോമോന് അഭിഭാഷകന്റെ പോലും സഹായം ഇല്ലാതെയാണ് അഭയയുടെ നീതിക്കായി കോടതിയില്‍ വാദിച്ചിരുന്നത്. അന്വേഷണം ക്രൈംബ്രാഞ്ച് അട്ടിമറിക്കുകയാണെന്ന് ബോധ്യമായതോടെ ജോമോന് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനെ നേരില്‍ക്കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിവേദനം നല്കി. ജോമോന്റേതുള്‍പ്പെടെ 34 പരാതികള്‍ സര്‍ക്കാരിനു ലഭിച്ചു. മരണം ആത്മഹത്യയാണെന്നു വിധിയെഴുതാന്‍ സിബിഐ എസ്പി ത്യാഗരാജന് ശ്രമിച്ചെന്ന വെളിപ്പെടുത്തലുണ്ടായതോടെ അദ്ദേഹത്തെ മാറ്റാനുള്ള നിയമപോരാട്ടവും തുടങ്ങിവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: