കൊടകര: കോടശ്ശേരി വനമേഖലയില്‍ ചന്ദനം മുറിച്ചുകടത്താന്‍ ശ്രമിച്ച അഞ്ച് പേര് അറസ്റ്റില്‍. മണ്ണാര്‍ക്കാട്് പടിപ്പുരവീട്ടില് മുഹമ്മദ് ആഷിക്(38), പാലക്കാട് മുട്ടിക്കുളങ്ങര കടംമ്പിടിപുരയ്ക്കല് രതീഷ്(40), അരൂര്‍ കാളിയങ്കോട് വെങ്കിടേശന് (41), തമിഴ്നാട് കല്ലുതുറിച്ചി വണ്ടകപ്പടി കനകരാജ്(25), മണ്ണാര്‍ക്കാട് തച്ചനാട്ടുകര ചെറുപുരത്ത് വീട്ടില്‍ ഫൈസല്‍ (34) എന്നിവരാണ് പിടിയിലായത്.
19ന് കോടശ്ശേരി വനമേഖലയില്‍ നിന്നും ചന്ദനമരങ്ങള്‍ മുറിച്ചു കടത്തിയിരുന്നു. ഇതേ തുടര്‍ന്ന് വനപാലകര്‍ ഈ പരിസരത്ത് പരിശോധന ശക്തമാക്കിയിരുന്നു. മേച്ചിറ മാവിന്‍ചുവട് ഭാഗത്തുനിന്ന് തിങ്കളാഴ്ച ഒരു കാറും 2 പേരെയും പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മൂന്ന് പ്രതികളെ കൂടി പിടികൂടിയത്.
ഏകദേശം ഒരുമാസം മുമ്പും കോടശ്ശേരി വനമേഖലയിലെ മേച്ചിറയില്‍ ചന്ദനം മുറിച്ചുകടത്തുന്നതിനിടെ മണ്ണാര്‍ക്കാട് സ്വദേശികളെ പിടികൂടിയിരുന്നു. അന്ന്്്് പ്രതികളിലൊരാളെ സംഭവസ്ഥലത്തുവച്ചും മറ്റു മൂന്നുപേരെ പാലിയേക്കര ടോള്‍ പ്ലാസയില്‍ വെച്ചുമാണ് പിടികൂടിയത്. പ്രതികളെ പിടികൂടിയ സംഘത്തില്‍ വെള്ളിക്കുളങ്ങര റേഞ്ച് ഓഫീസര്‍ വിജിന്ദേവിന്റെ നേതൃത്വത്തില്‍ മുപ്ലിയം ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ജി.വിശ്വനാഥന്, എസ്.എഫ്.ഒ മാരായ കെ.ബാലന്, ഷോജന്‍ ബാബു, ബിഎഫ്ഒമാരായ ഗോപാലകൃഷ്ണ്, ടി.വി. രജീഷ്, ജിനില്‍ ചെറിയാന്, ഗിരീഷ്, സന്ദീപ്, സന്തോഷ് ,ബെല്‍രാജ് എന്നിവരുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: