ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യ നാല് സ്ഥാനത്തെത്താനുള്ള ശ്രമം സജീവമാക്കി ചെല്‍സി. ലീഗിലെ പതിനാലാം മത്സരത്തില്‍ വെസ്റ്റ്ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. രണ്ടാം പകുതിയില്‍ ടാമി എബ്രഹാം തുടര്‍ച്ചയായി വല ചലിപ്പിച്ചതോടെയാണ് ചെല്‍സിയുടെ വിജയം അനായാസമായത്. വിജയത്തോടെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ് ചെല്‍സി.
മത്സരം തുടങ്ങി പത്താം മിനിറ്റില്‍ എമിലിയാനോ സില്‍വ ചെല്‍സിക്കായി വല ചലിപ്പിച്ചു. മെയ്സണ്‍ മൗണ്ടിന്റെ കോര്‍ണര്‍ അവനായാസം ഗോളാക്കുകയായിരുന്നു. ഇതിന് പിന്നാലെ തുടരെ ആക്രമണങ്ങള്‍ നടത്തിയെങ്കിലും ചെല്‍സിക്ക് ഗോള്‍ നേടാനായില്ല. രണ്ടാം പകുതിയില്‍ സമനിലക്കായി വെസ്റ്റ്ഹാം ശ്രമം നടത്തിയെങ്കിലും ടാമി എബ്രഹാം വിലങ്ങുതടിയായി. 78, 80 മിനിറ്റുകളില്‍ ലീഡ് വര്‍ധിപ്പിച്ച് ചെല്‍സിക്ക് വിജയം സമ്മാനിച്ചു. ഇതോടെ പോയിന്റ് പട്ടികയില്‍ മുന്നേറാനുള്ള അവസരം ചെല്‍സി നിലനിര്‍ത്തി. നിലവില്‍ 14 മത്സരങ്ങളില്‍ നിന്ന് 25 പോയിന്റാണ് ചെല്‍സിക്കുള്ളത്. 14 മത്സരങ്ങളില്‍ നിന്ന് 31 പോയിന്റുള്ള ലിവര്‍പൂളാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: