കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത് കലിയുഗവരദനായ അയ്യപ്പന്റെയും ഈശ്വരന്റെയും നാമത്തില്‍.
ചക്കോരത്തുകുളം കൗണ്‍സിലര്‍ അനുരാധ തായാട്ട് അയ്യപ്പന്റെ നാമത്തിലും ഈസ്റ്റ്ഹില്‍ കൗണ്‍സിലര്‍ എന്‍. ശിവപ്രസാദും അത്താണിക്കലിലെ സി.എസ്. സത്യഭാമയും ശ്രീധര്മശാസ്താവിന്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു.
കാരപ്പറമ്പ് കൗണ്‍സിലര്‍ നവ്യ ഹരിദാസ്, പുതിയറ കൗണ്‍സിലര്‍ ടി. രനീഷ്, മീഞ്ചന്ത കൗണ്‍സിലര്‍ രമ്യ സന്തോഷ്, ചേവരമ്പലം കൗണ്‍സിലര്‍ സരിത പറയേരി എന്നിവര്‍ ഈശ്വരനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. സിപിഎം കൗണ്‍സിലര്‍മാര്‍ ദൃഢ പ്രതിജ്ഞയാണ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: