കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ഥാപനങ്ങളിലെ പ്രതിനിധികളുടെ സത്യപ്രതിജ്ഞയും പലയിടത്തും തദ്ദേശദേവതകളുടെ നാമത്തിലായി. കാസര്‍കോട് നഗരസഭയില്‍ ശ്രീരാമന്റെയും വനദേവതയുടെയും ശ്രീകുരുംബ ഭഗവതിയുടെയും മല്ലികാര്ജുനന്റെയുമൊക്കെ പേരിലായിരുന്നു എന്‍ഡിഎ അംഗങ്ങളുടെ സത്യപ്രതിജ്ഞ. സംസ്കൃതം, മലയാളം, കന്നട ഭാഷകളിലാണ് അംഗങ്ങള്‍ പ്രതിജ്ഞ ചൊല്ലിയത്. നഗരസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗവും എന്‍ഡിഎ പ്രതിനിധിയുമായി തെരഞ്ഞെടുക്കപ്പെട്ട പത്താം വാര്‍ഡിലെ സവിത ടീച്ചര്‍ സംസ്കൃത്തില് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു കൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
മുന്‍ പ്രതിപക്ഷ നേതാവ് കൂടിയായ ബിജെപി സംസ്ഥാന സമിതിയംഗം പി. രമേശന് അയോധ്യാപതി പ്രഭു ശ്രീരാമചന്ദ്രന്റെ പേരിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. 19-ാം വാര്‍ഡംഗം ഡി. രഞ്ജിതയും 37-ാം വാര്‍ഡംഗം അജിത്കുമാരനും ശ്രീരാമചന്ദ്ര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ബിജെപി അംഗങ്ങളായ 38-ാം വാര്‍ഡിലെ ഉമ, 36-ാം വാര്‍ഡിലെ രജിനി പ്രഭാകരന് എന്നിവര്‍ ശ്രീകുരുംബ ഭഗവതിയുടെ പേരിലും 18-ാം വാര്‍ഡായ പുലിക്കുന്നിലെ വിമല ശ്രീധര്‍ വനദേവതയുടെ പേരിലും 32-ാം എം. ശ്രീലത മല്ലികാര്ജ്ജുനദേവന്റെ നാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: