തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വോട്ടര്‍ പട്ടിക പുതുക്കല്‍ കുറ്റമറ്റതാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച നിരീക്ഷക ടിങ്കു ബിസ്വാള്‍. അനര്‍ഹരായവരെ നീക്കം ചെയ്തും അര്‍ഹരായവരെയും പുതിയ വോട്ടര്‍മാരെയും ഉള്‍പ്പെടുത്തിയും തയാറാക്കുന്ന വോട്ടര്‍പട്ടിക സ്വതന്ത്രമായ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനശിലയാണ്.
ഓണ്‍ലൈനില്‍ നടക്കുന്ന പുതുക്കല്‍ പ്രക്രിയ സംബന്ധിച്ച് സമൂഹത്തില്‍ വ്യാപകമായ ബോധവല്‍ക്കരണം നടത്തണം. ഇതിനായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ മുന്നിട്ടിറങ്ങണം. അര്‍ഹരായ ഒരാള്‍ പോലും പട്ടികയില്‍ നിന്നും പുറത്തു പോകുന്നില്ലെന്ന് കൂട്ടായ പരിശ്രമത്തിലൂടെ ഉറപ്പാക്കണമെന്നും ടിങ്കു ബിസ്വാള്‍ അഭ്യര്‍ത്ഥിച്ചു.നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വോട്ടര്‍ പട്ടിക പുതുക്കല്‍ സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംസാരിക്കുകയായിരുന്നു ടിങ്കു ബിസ്വാള്‍.
വോട്ടര്‍ പട്ടിക പുതുക്കുന്നത് സംബന്ധിച്ചുള്ള ആക്ഷേപങ്ങളും പരാതികളും യോഗം വിലയിരുത്തി. പുതിയ വോട്ടര്‍മാരെ പരമാവധി ഉള്‍പ്പെടുത്തി പട്ടിക സമഗ്രമാക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് പറഞ്ഞു. പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉന്നയിച്ച ആക്ഷേപങ്ങളും ആശങ്കകളും കൃത്യമായി വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ യു. ഷീജാ ബീഗം, ജൂനിയര്‍ സൂപ്രണ്ട് ആര്. അശോക് കുമാര്‍, രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളായ കെ.വി ദാസന്, പി. ബാലചന്ദ്രന്, സെബാസ്റ്റ്യന്‍ ചൂണ്ടല്‍, രവികുമാര്‍ ഉപ്പത്ത്,എംജി നാരായണന്, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: