കുവൈറ്റ്: കുവൈറ്റില്‍ അന്തര്‍ ദേശീയ വിമാന സര്‍വ്വീസ് നിര്‍ത്തി വെച്ചു.യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും കഴിഞ്ഞ 10 ദിവസത്തിനിടയില്‍ രാജ്യത്ത് പ്രവേശിച്ചവര്‍ പി.സി.ആര്‍.പരിശോധനക്ക് വിധേയരാകണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ജനുവരി 11 വരെയാണ് കുവൈറ്റിലേക്കും കുവൈറ്റില്‍ നിന്നുമുള്ള അന്തര്‍ദേശീയ വിമാനസര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ജനിതക വ്യതിയാനം വന്ന പുതിയ തരം കൊറോണ വൈറസിനെ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ ശുപാര്‍ശയെ തുടര്‍ന്ന് നടപടി കൈക്കൊണ്ടതെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസ്‌റം അറിയിച്ചു.
ബ്രിട്ടനില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും കഴിഞ്ഞ 10 ദിവസത്തിനിടയില്‍ രാജ്യത്ത് പ്രവേശിച്ചവര്‍ പി.സി.ആര്‍.പരിശോധനക്ക് വിധേയരാകണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഡിസംബര്‍ 11 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ ഈ രാജ്യങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണു ഇത് ബാധകം. ജാബിര്‍ അല്‍ അഹമ്മദ് ആശുപത്രിയില്‍ ഇതിനായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയുള്‍പ്പടെ 34 രാജ്യങ്ങളില്‍ നിന്നും കുവൈറ്റിലേക്ക് നേരിട്ടുള്ള യാത്രവിലക്ക് തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് ബ്രിട്ടനില്‍ നിന്നുമുള്ള വിമാന യാത്രക്ക് കുവൈറ്റ് വിലക്ക് ഏര്‍പ്പെടുത്തിയത്. കൊറോണയുടെ രണ്ടാം വരവുമായി ബന്ധപ്പെട്ട അന്താരാഷ്‌ട്ര വിവരങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
രാജ്യത്തിനു അകത്തേക്കും പുറത്തേക്കുമുള്ള കരമാര്‍ഗ്ഗമുള്ള അതിര്‍ത്തികളും അടച്ചു. രാജ്യത്തെ ഏറ്റവും ഒടുവിലത്തെ ആരോഗ്യ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം തീരുമാനം പുനപരിശോധിക്കുമെന്നും ഇത് സംബന്ധിച്ച് പുറത്തിറക്കിയവിജ്ഞാപനത്തില്‍ പറയുന്നു. എന്നാല്‍ കാര്‍ഗോ വിമാനങ്ങളെ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: