കൊച്ചി : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകില്ല. വൈദ്യ പരിശോധനയുണ്ടെന്നും അതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്നും രവീന്ദ്രന് എന്‍ഫോഴ്സ്മെന്റിനെ അറിയിച്ചിട്ടുണ്ട്. അന്വേഷണ സംഘം ഇതിന് അംഗീകാരവും നല്‍കിയിട്ടുണ്ട്.
നാല് തവണ നോട്ടീസ് നല്‍കിയതിനെ തുര്ന്നണ് രവീന്ദ്രന് രണ്ട് ദിവസം കൊച്ചിയില്‍ ചോദ്യം ചെയ്യലിന് ഹാജരായത്. അതിനുമുന്‍പ് കൊറോണ വൈറസ് രോഗബാധയെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലില്‍ നിന്നും ഇയാള്‍ ഒഴിവായത്. മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ പത്ത് മണിക്ക് കൊച്ചിയില്‍ എത്തണമെന്നായിരുന്നു എന്‍ഫോഴ്സ്മെന്റ് സിഎം രവീന്ദ്രനോട് ആവശ്യപ്പെട്ടത്. ഒമ്പത് മണിയോടെ ഹാജരാകാന്‍ അസൗകര്യം അറിയിച്ച് അന്വേഷണ സംഘത്തിന് ഇമെയില്‍ അയയ്ക്കുകയായിരുന്നു. ഹാജരാകാന്‍ രണ്ട് ദിവസം കൂടി അനുവദിക്കണമെന്നും ഇതില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വര്‍ണ്ണക്കടത്ത്, ഊരാളുങ്കല്‍, കള്ളപ്പണം, ഡോളര്‍ക്കടത്ത് ഇടപാടുകളില്‍ തുടര്‍ച്ചയായ രണ്ടു ദിവസങ്ങളിലായി 26 മണിക്കൂറാണ് അന്വേഷണ സംഘം രവീന്ദ്രനെ ചോദ്യം ചെയ്തത്. രവീന്ദ്രന്റെ പേരിലുള്ള സ്വത്ത് വകകളും നിക്ഷേപങ്ങളും സംബന്ധിച്ച് ഇയാള്‍ ഹാജരാക്കിയ രേഖകളില്‍ പൊരുത്തക്കേട് ഉണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
അതേസമയം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് നീക്കം ആരംഭിച്ചു. നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെ 14 കോട്ിയിലധികം ശിവശങ്കരന് സമ്പാദിച്ചിട്ടുണ്ട്. ഇത് മുഴുവന്‍ കണ്ടുകെട്ടാനാണ് എന്‍ഫോഴ്സ്മെന്റിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: