വാഷിംഗ്ടൺ ഡി.സി: ക്രിസ്മസ് സമ്മാനമായി കുട്ടികൾക്കും മുതിർന്നവർക്കും 600 ഡോളർ സ്റ്റിമുലസ് ചെക്ക് ഉടൻ കിട്ടും. തൊഴിലില്ലായ്‌മ വേതനം കിട്ടുന്നവർക്ക് ഫെഡറൽ സഹായമായി ആഴ്ചയിൽ 300 ഡോളർ വീതവും നൽകും. നേരത്തെ ഇതിന്റെ ഇരട്ടി ആയിരുന്നു നൽകിയത്.
സെന്റ് മജോറിറ്റി ലീഡർ മിച്ച് മക്കോനൽ ആണ് തീരുമാനം പ്രഖ്യാപിച്ചത്. ഞായറാഴ്ച കോൺഗ്രസിന്റെ ഇരു സഭകളും ധാരണയിലെത്തിയ 900 ബില്യൺ സ്റ്റുമുലസ് പാക്കേജ് സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങൾ വരുത്തും. ഇതിനു പുറമെ വാടക കൊടുക്കാൻ സഹായം, ഭക്ഷണത്തിനു സഹായം, സ്‌കൂളുകൾക്കും ബിസിനസുകൾക്കും സഹായം എന്നിവ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ചെറുകിട വ്യവസായികൾക്ക് പേ ചെക്ക് പ്രൊട്ടക്ഷൻ പ്രോഗ്രാം വഴിയുള്ള വായ്‌പയും കിട്ടും.
രണ്ട് പാർട്ടിക്കാരും ചില വിട്ടുവീഴ്ചകൾ ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് സംബന്ധിച്ചുള്ള കേസുകളിൽ നിന്ന് സ്ഥാപനങ്ങൾക്ക് പരിരക്ഷ നൽകണമെന്ന വ്യവസ്ഥ റിപ്പബ്ലിക്കൻ പാർട്ടി ഒഴിവാക്കി. സ്റ്റേറ്റുകൾക്കും നഗരസഭകൾക്കും സഹായം എന്ന വ്യവസ്ഥ ഡമോക്രാറ്റുകളും ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: