ഈ തദ്ദേശഭരണ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ നടന്ന ഏറ്റവും പ്രധാനപ്പെട്ട സംഗതി ഐക്യജനാധിപത്യമുന്നണി എന്നത് മുസ്ലീംലീഗിന്റെ കുടിയാന്‍മാരായി മാറി എന്നതാണ്. ഇന്ന് കേരളത്തില്‍ ഐക്യജനാധിപത്യ മുന്നണി ഇല്ല. പകരം ഹരിത ജനാധിപത്യ മുന്നണിയാണ് ഉള്ളത്.
മുസ്ലീംലീഗിന് ഒപ്പം വെല്‍ഫയര്‍ പാര്‍ട്ടി കൂടി എത്തിയതോടെ കീഴടങ്ങല്‍ സമ്പൂര്‍ണ്ണമായി. യുഡിഎഫിനെ ലീഗിന് അടിയറ വെച്ചു എന്നതാണ് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കോണ്‍ഗ്രസിന് നല്‍കിയ സംഭാവന. പാര്‍ലമെന്റ് അംഗമായ മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ദില്ലി വാസം മതിയാക്കി കേരളത്തിലെ തിരിച്ചെത്തുക കൂടി ചെയ്യുന്നതോടെ കോണ്‍ഗ്രസ് പതനം പൂര്‍ത്തിയാകും.
കുഞ്ഞാലിക്കുട്ടി കേരളത്തിലെ മടങ്ങുന്നത് മുഖ്യമന്ത്രിക്കസേര സ്വപ്നം കണ്ടാണെന്നത് പരസ്യമായ രഹസ്യമാണ്. ഇതിനെ മറികടക്കാന്‍ കോണ്‍ഗ്രസിന് ശക്തിയുണ്ടോയെന്നതാണ് വലിയ ചോദ്യം.
തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ ഈ ചോദ്യം സ്വപ്നമായി അവശേഷിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അതിന്റെ പരിഭ്രാന്തിയിലാണ് കോണ്‍ഗ്രസ് നേതൃത്വം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഒരു അഭിപ്രായ പ്രകടനത്തിനെതിരെ രംഗത്തു വന്ന രമേശ് ചെന്നിത്തലയും വി ഡി സതീശനും നടത്തിയ പ്രതികരണം ഇതാണ് സൂചിപ്പിക്കുന്നത്.
യുഡിഎഫിന്റെ നേതൃത്വം ലീഗ് ഏറ്റെടുക്കുന്നു എന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് ചെന്നിത്തലയും സതീശനും നടത്തിയ പ്രതികരണം കൗതുകകരമാണ്. മുഖ്യമന്ത്രി പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറയുന്നു എന്നാണ് ഇരുവരുടേയും അഭിപ്രായം. ലീഗ് നേതൃത്വത്തിലെത്തുന്നു എന്ന രാഷ്‌ട്രീയ വിമര്‍ശനം വര്‍ഗ്ഗീയമാണെങ്കില്‍ ലീഗ് വര്‍ഗ്ഗീയമാണെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ടെന്നല്ലേ അര്‍ത്ഥം. ലീഗ് വര്‍ഗ്ഗീയമാണെന്നും അവര്‍ നേതൃത്വത്തിലെത്തുന്നത് അപകടകരമാണെന്നും ചെന്നിത്തലയ്‌ക്കും സതീശനും കരുതുന്നു എന്നല്ലേ നാം മനസിലാക്കേണ്ടത്. അങ്ങനെയെങ്കില്‍ ഈ വര്‍ഗ്ഗീയ കക്ഷിയെ എന്തിനാണ് കൂടെ കൂട്ടിയിരിക്കുന്നതെന്ന് ഇരുവരും പറയണം.
ലീഗിന്റെ വര്‍ഗ്ഗീയ രാഷ്‌ട്രീയത്തിന്റെ തോളില്‍ ചവിട്ടിയുള്ള പൊക്കമേ ഇന്ന് യൂഡിഎഫിനുള്ളൂ. കോണ്‍ഗ്രസിന്റെ ഈ മുസ്ലീം പ്രീണനത്തെ മറികടക്കാന്‍ അതിലും വലിയ മുസ്ലീം പ്രീണനം നടപ്പാക്കാന്‍ ശ്രമിക്കുകയാണ് സിപിഎമ്മും. അതിനായാണ് എസ് ഡി പി അടക്കമുള്ളവരെ ചേര്‍ത്ത് നിര്‍ത്താന്‍ ഇടതുമുന്നണി പരിശ്രമിക്കുന്നത്.
കേരളത്തിലെ കാതോലിക്കാ- ഓര്‍ത്തഡോക്‌സ്- യാക്കോബായ- നായര്‍- ഈഴവ വിഭാഗങ്ങള്‍ കോണ്‍ഗ്രസിനെ കയ്യൊഴിഞ്ഞിരിക്കുന്നു. ആകെയുള്ളത് ലീഗിന്റെ പിറകിലുള്ള മുസ്ലീം വിഭാഗങ്ങള്‍ മാത്രമാണ്. അതിനായി പ്രീണന രാഷ്‌ട്രീയത്തിന്റെ അങ്ങേയറ്റം വരെ കോണ്‍ഗ്രസ് എത്തിയിരിക്കുകയാണ്.
ഭരണം കിട്ടണമെങ്കില്‍ മുഖ്യമന്ത്രി പദം അടിയറവ് വെക്കണമെങ്കില്‍ അതിനും കോണ്‍ഗ്രസ് തയ്യാറാകുന്നത് ഇതിന്റെ ഭാഗമായാണ്. മുഖ്യമന്ത്രി പദം വീതം വെക്കണമെങ്കില്‍ അങ്ങനെ, അതല്ല പൂര്‍ണ്ണമായും കൊടുക്കണമെങ്കില്‍ അങ്ങനെ. രണ്ടിനും അവര്‍ തയ്യാര്‍. ഈ പ്രീണന രാഷ്‌ട്രീയത്തിന് കേരളത്തിലെ പൊതുസമൂഹം എന്ത് വില കൊടുക്കേണ്ടി വരുമെന്ന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: