മോഹന കണ്ണന്
രായബഗാന് ഖാനോട് പറഞ്ഞു- സിംഹത്തിന്റെ ഗുഹയില്‍ പ്രവേശിച്ചാല്‍ ഇതേ ഗതിയുള്ളൂ മറ്റൊന്നു വരില്ല. താങ്കള്‍ ശിവാജിയുമായി സന്ധി ചെയ്യൂ. എന്നാല്‍ പ്രാണന് രക്ഷിക്കാം, മറ്റുപായമില്ല.
ശിവാജി രാജഭൂഷണങ്ങള് ധരിച്ച് വെള്ളക്കുതിരപ്പുറത്ത് കയറി ഉംബരഖിണ്ഡിന്മേല് പ്രത്യക്ഷനായി. ആ മലമുകളില്‍ അദ്ദേഹത്തിന്റെ രൂപം വളരെ ഭവ്യമായി പ്രകാശിക്കുന്നുണ്ടായിരുന്നു. കരതലബ്ഖാന്റെ ദൂതന് വന്നു പ്രാണഭിക്ഷ യാചിച്ചു.
ശിവാജിയുടെ ഉദ്ദേശ്യം പൂര്‍ത്തിയായി. യുദ്ധം നിര്‍ത്താന്‍ അദ്ദേഹം സൈന്യത്തിന് നിര്‍ദ്ദേശം കൊടുത്തു. ഖാന് ശിവാജിക്ക് വളരെയധികം സമ്മാനങ്ങള്‍ നല്കി. രാജേ, ഖാന് ജീവദാനം നല്കി. യുദ്ധസാമഗ്രികളും ധനവും ശിവാജി പിടിച്ചെടുത്തു. ശയിസ്തേഖാന്റെ മേല്‍ നേടിയ ആദ്യത്തെ വന്‍ വിജയമായിരുന്നു ഇത്. ലജ്ജിതനായ കരതലബ്ഖാന് പൂനെയ്ക്ക് തിരിച്ച് പോയി.
ഇതിനുശേഷം ശിവാജിയുടെ ദൃഷ്ടി രാജാപ്പൂരില്‍ പതിഞ്ഞു അവിടെ ഒരു പഴയ കടം തീര്‍ക്കാനുണ്ടായിരുന്നു. പന്‍ഹാളകോട്ടയില്‍ ശിവാജി സിദ്ദി ജൗഹറാല് വളയപ്പെട്ടപ്പോള്‍ ഇംഗ്ലീഷുകാരായിരുന്നു തങ്ങളുടെ പീരങ്കികൊണ്ട് കോട്ടയുടെ ഭിത്തി വീഴ്ത്തിയത്. ആ ദിവസങ്ങളില്‍ രാജാപ്പൂര്‍ ബീജാപ്പൂരിന്റെ കീഴിലുള്ള പ്രമുഖമായ ബ്രിട്ടീഷ് വാണിജ്യ കേന്ദ്രമായിരുന്നു. ശിവാജിയുടെ വിജയാശ്വം കൊങ്കണത്തിന്റെ സമുദ്രതീരത്തുകൂടി ഓടാനാരംഭിച്ചു. മുഖ്യ ലക്ഷ്യം രാജാപുരം ആയിരുന്നു. നാലായിരം സൈനികരുമായി പെട്ടെന്ന് രാജേ നഗരത്തിനുമേല്‍ ആക്രമണം നടത്തി. അവിടുത്തെ സ്വദേശീയരും വിദേശീയരുമായ വ്യാപാരികളെ വിളിച്ച് കരം വസൂലാക്കി. എന്നാല്‍ ഇംഗ്ലീഷുകാരെ വിളിച്ചില്ല. അദ്ദേഹം സ്വയം അവിടെ ചെന്ന് അവരെ കാണാനാണ് ഉദ്ദേശം.
എന്നാല്‍ അപ്പോഴേക്കും ഹെന്റി രേവിംടന് അഞ്ചാറുപേരുമായി ശിവാജിയെ കാണാന്‍ വന്നു. ക്രുദ്ധനായ രാജേ അവരെ കണ്ടയുടനെ ബന്ധനസ്ഥനാക്കാന്‍ ആജ്ഞാപിച്ചു. സൈനികര്‍ ആറുപേരെയും ബന്ധനസ്ഥരാക്കി. ഇംഗ്ലീഷുകാരുടെ മുഴുവന്‍ സമ്പത്തും പിടിച്ചെടുത്തു. പന്‍ഹാളകോട്ടയിലെ അവരുടെ വഞ്ചനയ്ക്ക് മറുപടി നല്കി. രണ്ടുവര്‍ഷം ജയിലില്‍ പാര്‍പ്പിച്ചതിനുശേഷം അവരെ മോചിപ്പിച്ചു.
ഈ സംഭവത്തിനുശേഷം ഇംഗ്ലീഷുകാര്‍ ഒരിക്കലും ശിവാജിക്കെതിരായി ആരെയും സഹായിച്ചിട്ടില്ല. രാജാപ്പൂരിനടുത്തുള്ള ഖാരെപട്ടണം തുറമുഖം ശിവാജി പിടിച്ചെടുത്ത് അവിടെ ഭരണവ്യവസ്ഥ ചെയ്തു. ആദില്‍ശാഹിയുടെ കൈവശമുള്ള മറ്റൊരു പ്രമുഖ തുറമുഖമായിരുന്നു ദാഭോല്‍ പത്തനം. ഇത് അന്തര്‍ രാഷ്ട്രീയ വ്യാപാര കേന്ദ്രമായിരുന്നു മിസ്ര്, ഇറാന് മുതലായ ദേശങ്ങളുടെ കപ്പല്‍ ഈ തുറമുഖത്ത് വന്നുപോകുമായിരുന്നു. ശിവാജി ഇവിടെയും തന്റെ ഭരണവ്യവസ്ഥ സ്ഥാപിച്ചു.
രാജാപ്പൂരില്‍ വച്ചായിരുന്നു ശിവാജി ബാളജി ആവജിയുമായി പരിചയപ്പെട്ടത്. രാജേയില്‍ അത്യന്തം പ്രഭാവതിനായ ബാളജി പിന്നീട് രാജേയുടെ കാര്യാലയ കാര്യദര്‍ശിയായി മാറി.നോക്കിനില്ക്കാനെ ആദില്‍ശാഹയ്ക്ക് സാധിച്ചുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: