2021 മെയ് മാസത്തില്‍ നിയമസഭാ തെരഞ്ഞടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ സംഘടനയുടെ കെട്ടുറപ്പ് കൂട്ടാന്‍ ബി ജെ പി യുടെ രാഷ്‌ട്രീയ അദ്ധ്യക്ഷന്റെ 120 ദിവസം നീളുന്ന പ്രവാസത്തിന് ഡിസംബര്‍ 9 ന് ബിജെപി പ്രാരംഭം കുറിച്ചു. അതിന് തുടക്കം കുറിയ്‌ക്കാന്‍ പാര്‍ട്ടി തെരഞ്ഞടുത്തത് മമതാ ബാനര്‍ജിയുടെ മണ്ഡലമാണ്. പശ്ചിമ ബംഗാള്‍ ഭരണം പിടിക്കാനുള്ള ബി ജെ പി യുടെ മാസ്റ്റര്‍ പ്ലാനിന്റെ തുടക്കം.
ബി ജെ പി യുടെ ‘മിഷന്‍ ബംഗാളിന്റെ’ തന്ത്രപരമായ പ്രവര്‍ത്തന പദ്ധതിയാണ് ‘ഓപ്പറേഷന്‍ ഭവാനിപൂര്‍’. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സ്വന്തം മണ്ഡലം. മമതയുടെ ശക്തി കേന്ദ്രമായ ഭവാനിപൂരില്‍ നിന്ന് ജെ പി നദ്ദ തന്നെ പ്രചാരണത്തിന്റെ ആരംഭം കുറിക്കുമ്പോള്‍ അത് നല്‍കുന്ന സന്ദേശം ശക്തവും വ്യക്തവുമാണ്. ബി ജെ പി യുടെ മത്സരം മുഖ്യമന്ത്രിയെ തോല്പിക്കുക എന്നത് തന്നെയാണ്. അതിലൂടെ ലക്ഷ്യം വെക്കുന്നത് ബംഗാളിനെ മമതയില്‍ നിന്ന് മോചിപ്പിക്കുക എന്നതും.
2011 ല്‍ മമത ആദ്യമായി ഉപതെരഞ്ഞെടുപ്പിലൂടെ ജയിച്ച മണ്ഡലമാണ് ഭവാനിപൂര്‍. ഏകദേശം 55,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു വിജയം. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി യുടെ ചന്ദ്രകുമാര്‍ ബോസ്, കോണ്‍ഗ്രസിന്റെ ദീപിക മുന്‍ഷി എന്നിവരായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥികള്‍. ആ തെരഞ്ഞെടുപ്പില്‍ വെല്ലുവിളി ഉയര്‍ത്താന്‍ ചന്ദ്രകുമാര്‍ ബോസിന് കഴിഞ്ഞില്ല എന്നത് മാത്രമല്ല മമതയുടേയും ടി എം സി പ്രവര്‍ത്തകരുടേയും കടുത്ത അക്രമത്തേയും നേരിടേണ്ടി വന്നു. ജനാധിപത്യ സംവിധാനത്തെ മുഴുവന്‍ നോക്കുകുത്തിയാക്കിയ മമതഭരണത്തില്‍ ഭവാനിപൂരില്‍ തെരഞ്ഞെടുപ്പ് ഓഫീസ് തുറക്കാന്‍ പോലും ചന്ദ്രകുമാര്‍ ബോസിനെ അനുവദിച്ചില്ല. 2017 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനവേളയില്‍ അമിത് ഷാ നടത്തിയ പ്രസംഗത്തില്‍ ജനങ്ങളോട് പറഞ്ഞത് ബംഗാളില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിനെ പുറത്താക്കണമെങ്കില്‍ അവരെ എല്ലാ സീറ്റിലും പരാജയപ്പെടുത്തണം എന്നല്ല, കേവലം ഭവാനിപൂരില്‍ മമത ബാനര്‍ജിയെ പരാജയപ്പെടുത്തിയാല്‍ മതി എന്നായിരുന്നു.
മമതയെ സ്വന്തം തട്ടകത്തില്‍ തോല്പിക്കുന്നത് അത്ര എളുപ്പമല്ല എന്നിരിക്കെ ബിജെപി സ്വയം അങ്ങനെയൊരു വെല്ലുവിളി ഉയര്‍ത്തി പോരാട്ടത്തിന് തുടക്കം കുറിക്കുമ്പോള്‍ ബി ജെ പി ലക്ഷ്യമിടുന്നത് എതിരാളിയെ അതിന്റെ മടയില്‍തന്നെ എത്തി പരാജയപ്പെടുത്തുകയെന്നതാണ്. മമതയില്‍ നിന്ന് പ്രതീക്ഷിച്ച പ്രത്യാക്രമണമാണ് ഡിസംബര്‍ 10 ന് ഡയമണ്ട് ഹാര്‍ബറില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ബി ജെ പി അദ്ധ്യക്ഷന്‍ ജെ പി നദ്ദയെയും കൈലാഷ് വിജയ വര്‍ഗ്യയയും അടക്കമുള്ളവരുടെ വാഹനങ്ങള്‍ ആക്രമിച്ചതും തുടര്‍ന്നുള്ള മമതയുടെ വൈകാരിക പ്രതികരണങ്ങളും.
2014 ലോകസഭാ തെരഞ്ഞെടുപ്പില്‍ ഭവാനിപൂര്‍ അടങ്ങുന്ന സൗത്ത് കൊല്‍ക്കത്ത മണ്ഡലത്തില്‍ ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. പിന്നീട് ഗവര്‍ണര്‍ ആയ തഥാഗത് റായ് ആയിരുന്നു ബി ജെ പി സ്ഥാനാര്‍ത്ഥി. 2018 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ചന്ദ്രകുമാര്‍ ബോസ് കൊല്‍ക്കത്ത സൗത്തില്‍ നേടിയത് 4,71,000 വോട്ടാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനകത്ത് ബി ജെ പി യുടെ പ്രവര്‍ത്തനം ഏറെ മുന്‍പോട്ട് പോയിട്ടുണ്ടെന്നും ജനങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ബംഗാളിന്റെ ചുമതല വഹിക്കുന്ന കൈലാഷ് വിജയവര്‍ഗ്യയും അരവിന്ദ് മേനോനും അടക്കമുള്ള കേന്ദ്രനേതാക്കള്‍ പറയുന്നു. എന്നിരുന്നാലും മമതയെ തോല്പിക്കാനുള്ള ശക്തി ബി ജെ പി ആര്‍ജ്ജിച്ചിട്ടുണ്ടോ എന്ന് കാത്തിരുന്ന് കാണേണ്ടത് തന്നെയാണ്. പക്ഷേ ബി ജെ പി ആഗ്രഹിക്കുന്നത് സമ്മര്‍ദ്ദതന്ത്രം പയറ്റി ഭവാനിപൂരില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ മമത സുരക്ഷിതത്വം തേടി മറ്റൊരു മണ്ഡലത്തില്‍ കൂടി മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ബിജെപിയുടെ ആത്മ വിശ്വാസം വര്‍ദ്ധിക്കും. ഭവാനിപൂരില്‍ തോല്‍വി ഭയന്നിട്ടാണ് മമത സുരക്ഷിത മണ്ഡലം തേടിയത് എന്ന് പ്രചാരണ വിഷയവും മുന്‍തൂക്കവും ബി ജെ പിക്ക് നേടാനാവും.
അത് കൊണ്ട് തന്നെയാണ് മമതയുടെ പ്രകൃതം നന്നായി മനസ്സിലാക്കിയിട്ടുള്ള അമിത്ഷായും ബി ജെ പി യുടെ തെരഞ്ഞെടുപ്പ് തന്ത്രകേന്ദ്രങ്ങളും മമതയെ സമ്മര്‍ദ്ദത്തിലാക്കുന്ന രാഷ്‌ട്രീയ നീക്കങ്ങളിലേക്ക് കടക്കുന്നത്. മമതയുടെ അതിവൈകാരിക പ്രസ്താവനകളും പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും ബിജെപിക്ക് ഗുണകരമാവുകയും ചെയ്യുന്നു.
ബി ജെ പി മറ്റൊരു തന്ത്രത്തിലേക്ക് കൂടി കടക്കുകയാണ്. അതാണ് ‘ഓപ്പറേഷന്‍ ഭവാനിപൂരില്‍’ ഭവാനിപൂര്‍ കൂടാതെ ഡയമണ്ട് ഹാര്‍ബര്‍ കൂടി ബിജെപി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘ബംഗാളിന്റെ രാജകുമാരന്‍’ എന്ന് അമിത് ഷാ കളിയാക്കിയ, മമതയുടെ ബന്ധുവും മാനസപുത്രനും കോടിപതിയും എം പിയുമായ അഭിഷേക് ബാനര്‍ജിയുടെ ലോകസഭാ മണ്ഡലത്തിന്റെ ഭാഗമായ ഡയമണ്ടിനേയും ചേര്‍ത്ത് ആവിഷ്‌കരിച്ച പുതിയ പദ്ധതി. ഭവാനിപൂരിന് ഒപ്പം ഡയമണ്ട് ഹാര്‍ബറില്‍ കൂടി ജെപി നദ്ദ നടത്തിയ പ്രചാരണാരംഭം ഇതിന്റെ ഭാഗമാണ്.
അഴിമതിക്കെതിരെയുള്ള നീക്കത്തിനൊപ്പം ജനങ്ങള്‍ ബിജെപിക്ക് സ്വീകാര്യത നല്കിയ മറ്റൊരു വിഷയമാണ് ജനാധിപത്യ ഇന്ത്യയിലെ കുടുംബാധിപത്യം അവസാനിപ്പിക്കുവാനുള്ള ആഹ്വാനം. കേവലം 32 വയസ്സുള്ള, സൗത്ത് കൊല്‍ക്കത്തയിലെ ഹരീഷ് ചാറ്റര്‍ജി സ്ട്രീറ്റിലെ കൊട്ടാര സദൃശമായ വീട്ടില്‍ താമസിക്കുകയും രാജകീയ ശൈലിയില്‍ ജീവിക്കുകയും ചെയ്യുന്ന അഭിഷേക് ബാനര്‍ജിയുടെ പെട്ടെന്നുണ്ടായ കോടികളുടെ സമ്പത്തിനെ കുറിച്ചും പല കോണുകളില്‍ നിന്നും സന്ദേഹം ഉയരുന്നുണ്ട്. മമതയുടെ സഹോദരന്മാര്‍ അടക്കം കുടുംബത്തിലെ ആരും ഇതുവരെ പാര്‍ട്ടിയിലും രാഷ്‌ട്രീയത്തിലും പ്രാതിനിധ്യം വഹിച്ചിട്ടില്ലെങ്കിലും സഹോദര പുത്രനായ അഭിഷേക് ബാനര്‍ജിയോട് പ്രത്യേക വാത്സല്യം ഉണ്ട്. ആ വാത്സല്യമാണ് എം പി സ്ഥാനവും ചുരുക്കം സമയത്തിനുള്ളില്‍ പാര്‍ട്ടിയിലും ശക്തമായ സാന്നിധ്യമുണ്ടാക്കാന്‍ അഭിഷേകിന് സഹായകരമായത്.
മമതയ്‌ക്ക് ശേഷം ശക്തനായ ഒരു നേതാവ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ഇല്ലെന്നതും അഭിഷേകിനെ പിന്‍തുടര്‍ച്ചാവകാശിയാക്കാനുള്ള മമതയുടെ ഒരുക്കവും കുടുംബാധിപത്യത്തിന് എതിരെയുള്ള ബി ജെ പിയുടെ നീക്കത്തെ ശക്തിപ്പെടുത്തുന്നു. മമതയുടെ നിലപാടുകളെ പ്രതിരോധിക്കാന്‍ നരേന്ദ്ര മോദിയും അമിത് ഷായും പലപ്പോഴും അഭിഷേകിനെതിരെ ചില സൂചനാത്മക പ്രസ്താവനകള്‍ നടത്തിയപ്പോള്‍ തന്നെ മമത മയപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടായി എന്ന് കോണ്‍ഗ്രസും സി പി എമ്മും ആക്ഷേപിക്കുന്നു.
മമതയേയും അഭിഷേകിനേയും ഒരുമിച്ച് സമ്മര്‍ദ്ദത്തിലാക്കുന്നതോടെ അവര്‍ സ്വയം പ്രതിരോധത്തിന് ഏറെ സമയം ചെലവഴിക്കേണ്ടി വരുമ്പോള്‍ പ്രചാരണത്തില്‍ ബിജെപിക്ക് മേല്‍ക്കോയ്മ നേടാനാകും എന്നതാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. അതിനിടയില്‍ പ്രഹരമേല്‍പിക്കാനുള്ള ശ്രമങ്ങളാണ് ഭവാനിപൂരിലെ പ്രമുഖരായ തൃണമൂല്‍ നേതാക്കളെ ബി ജെ പി ക്യാമ്പില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍. സുബേന്ദു അധികാരി അടക്കമുള്ള ടി എം സി നേതാകളില്‍ പലരും ആവാം എന്നാണ് ബി ജെ പി ക്യാമ്പില്‍ നിന്നും ലഭിക്കുന്ന സൂചന.
2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ 18 ലോകസഭാ സീറ്റില്‍ ജയിക്കാനായി എന്നതാണ് ബി ജെ പിയുടെ പ്രതീക്ഷകള്‍ക്ക് അടിസ്ഥാനം. ഇക്കഴിഞ്ഞ ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയില്‍ വിശ്വാസം അര്‍പ്പിച്ചാണ് ബിഹാര്‍ ജനത വോട്ട് ചെയ്തതെന്നത് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ജനങ്ങള്‍ നരേന്ദ്ര മോദിയില്‍ വിശ്വാസമര്‍പ്പിച്ച് വോട്ട് ചെയ്യുന്നുണ്ട് എന്ന് പാര്‍ട്ടി വിലയിരുത്തുന്നു. അതിനാല്‍ മമതക്കെതിരെ നരേന്ദ്രമോദിയെന്ന സമീപനമാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്. ബംഗാളിലെ മമതയുടെ കെടുകാര്യസ്ഥതയും അഴിമതിയും നിറഞ്ഞ ഭരണത്തിന് എതിരെ ബി ജെ പി ജനങ്ങള്‍ക്ക് മുമ്പില്‍ വയ്‌ക്കുന്നത് 6 വര്‍ഷത്തെ നരേന്ദ്ര മോദിയുടെ അഴിമതി രഹിത ഭരണവും വികസനവും ഏീീറ ഏീ്ലൃിമിരല എന്ന മന്ത്രവുമായിരിക്കും.
മമതയേയും അഭിഷേകിനേയും ഭവാനിപൂരിലും ഡയമണ്ട് ഹാര്‍ബറിലും ചക്രവ്യൂഹം തീര്‍ത്ത് തളച്ചിടുന്നതാണ് യഥാര്‍ത്ഥത്തില്‍ ‘ഓപ്പറേഷന്‍ ഭവാനിപൂര്‍’.
‘മിഷന്‍ ബംഗാളിന്റെ’ യഥാര്‍ത്ഥ ഹൈലൈറ്റ് അമിത് ഷാ വിഭാവനം ചെയ്തിരിക്കുന്ന പ്രധാനമന്ത്രിയടക്കം ബി ജെ പി യുടെ 54 കേന്ദ്ര മന്ത്രിമാരും 302 എം പിമാരും 12 മുഖ്യമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാരും അടക്കം 1000 ത്തോളം മുന്‍ നിര നേതാക്കന്മാര്‍ ഒരേ സമയം ബംഗാളില്‍ നടത്താന്‍ പോവുന്ന ഹൈ വോള്‍ട്ടേജ് ക്യാമ്പൈയിനാണ്. ഇതില്‍ ബംഗാളിലെ മമതാ ഭരണം അവസാനിക്കുമെന്നാണ് ബിജെപി കണക്കു കൂട്ടുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: