കണ്ണൂര്‍: ഏതാനും മാസങ്ങള്‍ക്കകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഴീക്കോട് ലീഗ് എംഎല്‍എ കെ.എം. ഷാജിക്കെതിരായ വിജലന്‍സ് അന്വേഷണം ലീഗിനും കെ.എം. ഷാജിക്കും കുരുക്കാവും. അഴീക്കോട് സ്കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് കെ.എം. ഷാജി എംഎല്‍എ വ്യക്തിപരമായി 25 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. ലീഗ് പ്രാദേശിക നേതാവ് നൗഷാദ് പൂതപ്പാറയാണ് ഇത് സംബന്ധിച്ച് ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയത്. തുടര്‍ന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. പത്മനാഭന് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിലാണ് വിജലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.
2016 ല്‍ 2287 വോട്ടിനാണ് കെ.എം. ഷാജി സിപിഎം സ്ഥാനാര്‍ത്ഥി നികേഷ് കുമാറിനെ പരാജയപ്പെടുത്തിയത്. വിജലന്‍സ് അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിക്കുമ്പോഴും എംഎല്‍ക്കെതിരായ അഴിമതിയാരോപണം നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.
ജ്വല്ലറി നിക്ഷേപത്തട്ടിപ്പില്‍ മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദ്ദീന് ജയിലിലായതിന് ശേഷമാണ് ലീഗിന്റെ ശക്തനായ എംഎല്‍എ കെ.എം. ഷാജിക്കെതിരെയും സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണം വരുന്നത്. 25 ലക്ഷം രൂപ വാങ്ങിയതായി ചൂണ്ടിക്കാണിച്ച് ലീഗ് സംസ്ഥാന നേതൃത്വത്തിന് പരാതി നലകിയപ്പോള്‍ ആരേപണ വിധേയെതിരെ നടപടിയെടുക്കുന്നതിന് പകരം പരാതിക്കാരനെതിരെ നടപടി സ്വീകരിക്കുകയാണുണ്ടായതെന്ന് പ്രാദേശിക നേതൃത്വം ആരോപിക്കുന്നു. സ്കൂളിന്റെ പ്രാഥമിക വരവു ചെലവ് കണക്കില്‍ ക്രമക്കേടുണ്ടെന്നാണ് വിജലന്‍സിന്റെ കണ്ടെത്തല്‍.
നേരിയ ഭൂരിപക്ഷത്തിന് കഴിഞ്ഞ തവണ ലീഗ് സ്ഥാനാര്‍ത്ഥി വിജയിച്ച സീറ്റ് ഇത്തവണ നിലനിര്‍ത്തുക എളുപ്പമാകില്ല. അന്തരിച്ച എംവിആറിന്റെ മകന് നികേഷ് കുമാറിനെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കി കഴിഞ്ഞ തവണ ഏറെ ശ്രദ്ധനേടിയ മണ്ഡലമാണ് അഴീക്കോട്. ലീഗ് പ്രാദേശിക ഘടകം തന്നെ എംഎല്‍ക്ക് എതിരായതാണ് നേതൃത്വത്തെ ആശങ്കയിലാക്കുന്നത്. എന്നാല്‍ സംസ്ഥാന നേതൃത്വം ഷാജിയെ തള്ളിപ്പറഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: