കൊച്ചി : പ്ലാസ്റ്റിക് കമ്പനിയില്‍ വന്‍ തീപിടിത്തം. നോര്‍ത്ത് പറവൂര്‍ തത്തിപ്പള്ളിയിലെ അന്ന പ്ലാസ്റ്റിക് കമ്പനി ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. പഴയ പ്ലാസ്റ്റിക് എത്തിച്ച് റീസൈക്കിള്‍ ചെയ്‌തെടുക്കുന്ന കമ്പനിയുടെ കെട്ടിടത്തിലാണ് തീപിടിച്ചത്. 12 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കമ്ബനി പറവൂര്‍ സ്വദേശി ലൈജുവിന്റേതാണ്.
കമ്പനിയില്‍ വെല്‍ഡിങ് ജോലികളും നടക്കുന്നുണ്ടായിരുന്നു. വെല്‍ഡിങ്ങിനിടെ തീപ്പൊരി പടര്‍ന്നതാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടം പൂര്‍ണ്ണമായും കത്തിനശിച്ചു. ഞായറാഴ്ചയായതിനാല്‍ കമ്പനിയില്‍ തൊഴിലാളികളുണ്ടായിരുന്നില്ല.
അതിനാല്‍ വലിയ ദുരന്തം ഒഴിവായി. തീ അണക്കാനുള്ള ശ്രമം ഫയര്‍ഫോഴ്സ് ശ്രമം തുടരുകയാണ്. എറണാകുളം ജില്ലയിലെ മറ്റു ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും ഇങ്ങോട്ടേയ്‌ക്ക് എത്തിച്ച് തീകെടുത്താനുള്ള ശ്രമത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: