കൊച്ചി : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എം. ശിവശങ്കറിനെതിരായ കുറ്റപത്രം എന്‍ഫോഴ്സ്മെന്റ് തയ്യാറാക്കി. ഈ മാസം 24ന് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും. ശിവശങ്കറിന് കേസില്‍ ജാമ്യം ലഭിച്ചില് തെളിവുകള്‍ അടക്കം നശിപ്പിക്കാനുള്ള ശ്രമം നടത്തിയേക്കാമെന്നാണ് എന്‍ഫോഴ്സ്മെന്റ് വിലയിരുത്തല്‍. അതിനാല്‍ അറസ്റ്റ് ചെയ്ത് 60 ദിവസം പൂര്‍ത്തിയാക്കുന്നതിന് മുമ്പായി കുറ്റപത്രം സമര്‍പ്പിക്കുകയാണ്.
അതുകൊണ്ടു തന്നെ കേസില്‍ ശിവശങ്കറിന് സ്വാഭാവിക ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. കള്ളപ്പണക്കേസില്‍ ശിവശങ്കറിനെതിരായ രണ്ടാമത്തെ കുറ്റപത്രമാണിത്. കുറ്റപത്രം സമര്‍പ്പിക്കുമെങ്കിലും ശിവശങ്കറിനെതിരായ ബിനാമി, കള്ളപ്പണ ഇടപാടുകളില്‍ അന്വേഷണം തുടരും. ഇതിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടുള്ള അഡീഷണല്‍ കുറ്റപത്രം പിന്നീട് സമര്‍പ്പിക്കും.
കള്ളപ്പണ നിരോധന നിയമ പ്രകാരം കഴിഞ്ഞ ഒക്ടോബര്‍ 28നാണ് എന്‍ഫോഴ്സ്മെന്റ് ശിവശങ്കറിനെ് അറസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ശിവശങ്കറിന് നേരിട്ട് ബന്ധമുണ്ടെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: