മുംബയ്: മാ.ഗോ വൈദ്യജി എന്നു വിളിക്കുന്ന മുതിര്‍ന്ന ആര് എസ് എസ് പ്രചാരക് മാധവ ഗോവിന്ദ വൈദ്യ (97) അന്തരിച്ചു.
ആറ് സര്സംഘചാലകര്ക്ക് ഒപ്പവും പ്രവര്‍ത്തിച്ച അദ്ദേഹം സംഘത്തിന്റെ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു.
വൈദ്യജിയുടെ 3 മക്കളില്‍ 2 പേര് ഇപ്പോള്‍ സംഘത്തിന്റെ അഖില ഭാരതീയ ചുമതല വഹിക്കുന്ന പ്രചാരകന്മാര് ആണ്.
ഇപ്പോഴത്തെ സഹസര്‍കാര്യവഹ് മന്മോഹന് വൈദ്യയും വിശ്വവിഭാഗ് ചുമതല വഹിക്കുന്ന രാം വൈദ്യയും.
ആദ്യ സര്‍സംഘചാലക് പൂജനീയ ഡോക്ടര്‍ജിക്കൊപ്പം മുതല്‍ ഇപ്പോഴത്തെ സര്‍സംഘചാലക് മോഹന്‍ ജി ഭഗവത് വരെയുള്ളവര്‍ക്കൊപ്പം ശാഖയില്‍ പങ്കെടുത്തിട്ടുള്ള സ്വര്‍ഗീയ മാഗോ വൈദ്യ സംഘത്തിന്റെ ചരിത്രത്തിന്റെ ഒപ്പം കൂടെ നടന്ന ആളാണ്.
സംഘത്തിന് പുറത്ത് ഉള്ള പ്രവര്‍ത്തന മണ്ഡലങ്ങളില്‍ പത്രപ്രവര്ത്തകന് , എഴുത്തുകാരന് എന്ന നിലയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: