കുവൈത്ത് സിറ്റി: കുവൈത്തില്‍ വന്‍ മയക്കുമരുന്ന് ശേഖരവും ആയുധങ്ങളും പിടികൂടി. വഫ്രയില്നിന്ന് സബാഹ് അല്‍ അഹ്മദ് ഭാഗത്തേക്ക് പോവുന്ന ട്രക്കില്‍നിന്നാണ് മയക്കുമരുന്നും ആയുധവും കണ്ടെടുത്തത്.
ആഭ്യന്തര മന്ത്രി ശൈഖ് താമിര്‍ അലി സബാഹ് അല്‍ സാലിം അസ്സബാഹിന്റെയും മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഇസ്സാം അല്‍ നഹാമിന്റെയും മേല്‍നോട്ടത്തിലാണ് 20 ലക്ഷം മയക്കുമരുന്ന് ഗുളികകള്‍, ഒമ്പത് തോക്കുകള്‍, വെടിമരുന്ന്, വിദേശമദ്യം എന്നിവ പിടികൂടിയത്.
സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ചോദ്യചെയ്യലില്‍ സമീപ രാജ്യത്തേക്ക് കടത്താന്‍ കൊണ്ടുവന്നതാണന്ന് പറയുന്നു.വിശദമായ അന്വേഷണം അധികൃതര്‍ നടത്തി വരുകയാണ്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉന്നതരുടെ മേല്‍നോട്ടത്തില്‍ വലയിലാക്കുകയായിരുന്നു.
അന്വേഷണത്തിന് സഹകരിച്ച സൗദി അറേബ്യയിലെ ആഭ്യന്തര മന്ത്രാലയത്തോടും മന്ത്രി പ്രിന്‍സ് അബ്ദുള്‍ അസീസ് ബിന്‍ സൗദ് ബിന്‍ നയീഫിനേടും കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയ്ഖ് തമര് അല്‍ അലി അല്‍ സബ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: