Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിറിയ ഉള്‍പ്പെടെ രാജ്യങ്ങളിലെ പരിശീലന ക്യാംപുകളില്‍ പങ്കെടുത്തു; പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാനെ സസ്‌പെന്‍ഡ് ചെയ്ത് കെഎസ്ഇബി; വന്‍ സുരക്ഷാ വീഴ്ച

തീവ്രവാദ സംഘടനകള്‍ക്ക് സഹായം ചെയ്യുന്ന ഒരു വ്യക്തി സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിയില്‍ തുടരുന്നത് കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കെഎസ്ഇബിയും സംസ്ഥാന ഇന്റലിജന്‍സും വന്‍സുരക്ഷ വീഴ്ച വരുത്തിയെന്നാണ് റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2020, 10:45 am IST
in Kerala

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒഎംഎ സലാമിനെ സസ്‌പെന്‍ഡ് ചെയ്ത് കെഎസ്ഇബി. അടുത്തിടെ എന്‍ഫോഴ്‌മെന്റ് റെയ്ഡ് നടത്തിയ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ സലാമിന്റെ വീടും ഉണ്ടായിരുന്നു. 200 കോടിയുടെ സാമ്പത്തിക ഇടപാട് ആണ് സലാം നടത്തിയതെന്നാണ് ഇഡി കണ്ടെത്തിയത്. എന്നാല്‍, തീവ്രവാദ സംഘടനയിലെ പ്രമുഖ നേതാവാണ് തങ്ങള്‍ക്കൊപ്പം ജോലി ചെയ്യുന്നതെന്ന് സഹപ്രവര്‍ത്തകര്‍ക്കു പോലും അറിവുണ്ടായിരുന്നില്ല. അതേസമയം, തീവ്രവാദ സംഘടനകള്‍ക്ക് സഹായം ചെയ്യുന്ന ഒരു വ്യക്തി സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിയില്‍ തുടരുന്നത് കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കെഎസ്ഇബിയും സംസ്ഥാന ഇന്റലിജന്‍സും വന്‍സുരക്ഷ വീഴ്ച വരുത്തിയെന്നാണ് റിപ്പോര്‍ട്ട്.

സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സര്‍ക്കാരിന്റെ മുന്‍ കൂര്‍ അനുമതി വാങ്ങാതെ സന്ദര്‍ശനം നടത്തിയ ഒഎംഎ സലാം അവിടെ വെച്ച് പല സംഘടനകളുമായി ബന്ധം സ്ഥാപിച്ചുവെന്നും ചില പരിശീലന ക്യാമ്പുകളില്‍ പോയെന്നും എന്‍ ഐ എ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതേകുറ്റത്തിനാണ് സലാമിനെ കെഎസ്ഇബിയും പുറത്താക്കിയത്.

കെഎസ്ഇബിയുടെ മഞ്ചേരി റീജണല്‍ ഓഡിറ്റ് ഓഫീസിലെ സീനിയര്‍ അസിസ്റ്റന്റായാണ് സലാം ജോലി ചെയ്തിരുന്നത്. ക്യാഷ്യറായാണ് സലാം സര്‍വ്വീസില്‍ പ്രവേശിക്കുന്നത്. രണ്ടു പ്രമോഷന്‍ പിന്നിട്ട് സീനിയര്‍ അസിസ്റ്റന്റുമായി.അടുത്ത സ്ഥാന കയറ്റത്തില്‍ ഗസ്റ്റഡ് പദവിയില്‍ എത്തേണ്ടതായിരുന്നു സലാമെന്ന് ജീവനക്കാര്‍ പറയുന്നു. 200കോടി യുടെ ബാങ്കിടപാട് നടത്തിയ വ്യക്തിയെന്ന് ഇഡി ആരോപിച്ച ആളാണ് തങ്ങള്‍ക്കൊപ്പം ജോലി ചെയ്തതെന്ന് സഹ പ്രവര്‍ത്തകര്‍ക്ക് വിശ്വസിക്കാനാവുന്നില്ല. നേരത്തെ തന്നെ സലാം അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

ഈ മാസം ആദ്യം പോപ്പുലര്‍ ഫ്രണ്ടിന്റെ മറ്റു നേതാക്കളുടെ വീടുകളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയിരുന്നു..കേരളത്തിലെയും തമിഴ്നാട്ടിലെയും നേതാക്കളുടെ വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടത്തിയത്. കേരളത്തില്‍ ദേശീയ കൗണ്‍സില്‍ അംഗങ്ങളായ ഏഴ് നേതാക്കളുടെ തിരുവനന്തപുരത്തും മലപ്പുറത്തുമുള്ള വീടുകളിലാണ് പരിശോധന നടന്നത്. ചെന്നൈയില്‍ മൂന്നിടങ്ങളിലും മധുരയിലും തെങ്കാശിയിലും വരെ റെയ്ഡ് നടത്തി. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ തുര്‍ക്കിയിലെ വിവാദ ചാരിറ്റി സംഘടനാ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഈ കൂടിക്കാഴ്ചയും വിദേശപണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളും റെയ്ഡിന് കാരണമായെന്ന് കരുതുന്നു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും റെയ്ഡിന് പിന്നിലുണ്ടെന്നാണ് സൂചന. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയര്‍മാന്‍ ഒഎംഎ സലാമിന് പുറമെ ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം എന്നിവരുടെ മലപ്പുറത്തെ വീടുകളിലും തിരുവനന്തപുരം കരമന സ്വദേശികൂടിയായ അഷ്‌റഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും പോപ്പുലര്‍ ഫ്രണ്ടിന്റെ മീഞ്ചന്തയിലെ ഓഫീസിലുമടക്കം ഇഡി സംഘം പരിശോന നടത്തിയിരുന്നു. കൊച്ചിയില്‍ നിന്നുള്ള സംഘമാണ് തലസ്ഥാനത്ത് പരിശോധന നടത്തിയത്. തുര്‍ക്കിയിലെ വിവാദ ചാരിറ്റി സംഘടനയായ ഐഎച്ച്എച്ചുമായി പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ എം അബ്ദുറഹ്‌മാന്‍, ദേശീയ കമ്മിറ്റി അംഗം പി. കോയ എന്നിവരാണ് ഐഎച്ച്എച്ച് നേതാക്കളുമായി തുര്‍ക്കി തലസ്ഥാനമായ ഇസ്താംബുളില്‍ കൂടിക്കാഴ്ച നടത്തിയത്. അതേസമയം ഐ.ഐ.എച്ച് സന്നദ്ധ സംഘടനയാണെന്നും കൂടിക്കാഴ്ചയില്‍ അസ്വാഭാവികതയില്ലെന്നുമാണ് പോപ്പുലര്‍ ഫ്രണ്ട് സംഭവത്തെ കുറിച്ച് പ്രതികരിച്ചത്. 2018 ഒക്ടോബര്‍ 20ന് ഇസ്താംബുളിലെ ഐ.എച്ച്.എച്ച് ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വൈസ് ചെയര്‍മാന്‍ ഇ.എം അബ്ദുറഹ്‌മാന്‍, ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി കോയ, ഐ.എച്ച്.എച്ച് സെക്രട്ടറി ദംറുസ് ഐദിന്‍, വൈസ് പ്രസിഡന്റ് ഹുസൈന്‍ ഒറുക് എന്നിവരുമായായിരുന്നു കൂടിക്കാഴ്ച.തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് എര്‍ദോഗാന്റെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐഎച്ച്എച്ച്. സന്നദ്ധ, മനുഷ്യാവകാശ മേഖലകളില്‍ ഇടപെടുന്ന ഈ സംഘടനയ്‌ക്ക് അല്‍ ഖായിദയുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. മേഖലയിലെ ഭീകരസംഘടനകള്‍ക്ക് ഐഎച്ച്എച്ച് സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്നാണ് ആരോപണം.

അതേസമയം, ഇഡിയില്‍ നിന്നും മറ്റു കേന്ദ്ര ഏജന്‍സികളില്‍ നിന്നും രേഖാമൂലമുള്ള അറിയിപ്പ് ലഭിക്കുന്ന മുറക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് കെഎസ്ഇബിയുടെ നീക്കം. സര്‍വ്വീസിലിരിക്കെയുള്ള രാഷ്‌ട്രീയ പ്രവര്‍ത്തനം, കേന്ദ്ര ഏജന്‍സികള്‍ സംശയിക്കുന്ന സംഘടനയുടെ ഭാരവാഹി, വിദേശ നാണയ വിനിയ ചട്ടലംഘനം, രാജ്യതാല്‍പര്യത്തിനെതിരായുള്ള നീക്കങ്ങള്‍ ഇതിലൊക്കെ തന്നെ അന്വേഷണ ഏജന്‍സികള്‍ വ്യക്തത വരുത്തുന്നതോടെ സര്‍വ്വീസ് ചട്ട നിയമം അനുസരിച്ച് കെഎസ്ഇബി തുടര്‍ നടപടിയിലേക്ക് പോകും.

Tags: കെഎസ്ഇബിTerror Fundingപോപ്പുലര്‍ ഫ്രണ്ട്pfiഇഡിislamists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

Kerala

കേരളത്തിൽ നിരോധിത ഭീകര സംഘടനകള്‍ വീണ്ടും സജീവമാകുന്നു; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി

Kerala

പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകൻ മലപ്പുറം സ്വദേശി മൊയ്തീൻകുട്ടിയെ പിടികൂടി എൻ ഐ എ ; പിടിയിലായത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന്

Kerala

മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് പിഎഫ്‌ഐയുമായി ബന്ധം; തെളിവുകള്‍ ഉള്‍പ്പടെ ഇഡിക്ക് പരാതി

Kerala

സംസ്ഥാനത്തെ പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്; മൂന്നു ജില്ലകളിലെ 20 കേന്ദ്രങ്ങളിൽ ഒരേ സമയം പരിശോധന

പുതിയ വാര്‍ത്തകള്‍

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.