കാഞ്ഞാങ്ങാട്: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ഉച്ചയ്ക്ക് ഒന്നര മണിയോടെ ഉദയംകുന്നില്‍ നിന്നും ജയിച്ച സ്ഥാനാര്‍ഥിയുടെ നേതൃത്വത്തില്‍ മാരകായുധങ്ങളുമായിയെത്തി ഹിന്ദു ഐക്യവേദി താലൂക്ക് വൈസ് പ്രസിഡന്റും, മുന്‍ നഗരസഭാ കൗണ്‍സിലറുമായ പ്രസന്ന ടീച്ചറുടെ വീട് ആക്രമിച്ച് ലക്ഷങ്ങളുടെ നഷ്ടം വരുത്തി. സിപിഎം നേതൃത്വത്തിന്റെ ഗൂഢാലോചനയുടെ ഫലമാണിതെന്ന് ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റി ആരോപിച്ചു.
അക്രമിസംഘം ടീച്ചറുടെ വീട് ആക്രമിച്ചതിനുശേഷം പരിസരത്തുള്ള മറ്റു വീടുകളും അക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനു ശേഷമാണ് പിരിഞ്ഞുപോയത്. ജനാധിപത്യത്തിന്റെ കാവല്‍ക്കാരാകേണ്ട ഭരണവര്‍ഗ്ഗം അക്രമത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ച് ഗുണ്ടാ പണിയെടുക്കുന്നത് ത്രിപുരയിലേക്കും, പശ്ചിമബംഗാളിലേക്കും തിരിഞ്ഞു നോക്കുന്നത് ഉചിതമായിരിക്കുമെന്നും ഹിന്ദുഐക്യവേദി ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു. യോഗത്തില്‍ ജില്ല പ്രസിഡണ്ട് കൊട്ടോടി ഗോവിന്ദന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എസ്.പി.ഷാജി, കുഞ്ഞിരാമന് കേളോത്ത്, തച്ചങ്ങാട് ഗോപാലകൃഷ്ണന്, ബാലകൃഷ്ണന് കുന്നുംമങ്ങാനം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: