രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡ് യുഡിഎഫില്‍ നിന്നും തിരിച്ച് പിടിച്ച് എന്‍ഡിഎ കരുത്ത് തെളിയിച്ചു. ഇതിനായി പൊതുസമ്മതനും, ബിജെപി പഞ്ചായത്ത് കമ്മറ്റി ജനറല്‍ സെക്രട്ടറിയുമായ എം.കൃഷ്ണകുമാറിനെയാണ് സ്ഥാനാര്‍ത്ഥിയായി നേതൃത്വം രംഗത്തിറക്കിയത്.
2010ലാണ് പതിനാലാം വാര്‍ഡ് രൂപീകരിച്ച് ആദ്യ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി പിന്തുണയോടെ കെ.ഗോപി സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിച്ച് 24 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ബിജെപി ശക്തികേന്ദ്രമായിരുന്ന വാര്‍ഡ് തുടര്‍ന്നു നടന്ന 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-സിപിഎം രഹസ്യധാരണയെ തുടര്‍ന്ന് കൈവിട്ടു പോകുകയായിരുന്നു.
അന്ന് സിപിഎം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നെങ്കിലും ബിജെപിയെ തോല്‍പ്പിക്കാന്‍ വോട്ട് കച്ചവടം നടത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുകയായിരുന്നു.
വനിതാ സംവരണ വാര്‍ഡായിരുന്ന ഇവിടെ 40 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയം. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റ് തിരിച്ച് പിടിക്കാന്‍ കൃത്യവും ആസൂത്രിതവുമായ പ്രവര്‍ത്തനങ്ങളാണ് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയത്.
വിദേശത്തും, മറ്റു സംസ്ഥാനങ്ങളിലും, ജില്ലകളിലും, ജോലി ചെയ്യുന്ന വാര്‍ഡിലെ വോട്ടര്‍മാരെ നാട്ടിലെത്തിച്ച് വോട്ട് ചെയ്യിപ്പിക്കാന്‍ പതിനാലാം വാര്‍ഡ് തിരഞ്ഞെടുപ്പ് കമ്മറ്റിക്ക് സാധിച്ചതും വിജയം കുറിക്കാന്‍ കാരണമായി.
കള്ളാര്‍ പഞ്ചായത്തില്‍ നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിച്ച ഏകവാര്ഡും കൂടിയാണിത്. ഇത്തവണ താമര ചിഹ്നത്തില്‍ മത്സരിച്ചാണ് 118 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.കൃഷ്ണകുമാര്‍ വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: