സ്വാതന്ത്ര്യ സംഗ്രാമത്തിന്റെ ഓരോ വിജയപുഷ്പത്തെയും വികസിപ്പിക്കാന്‍, സ്വാതന്ത്ര്യ സൂര്യോദയത്തിന്റെ പ്രഖ്യാപനത്തിനായി പുറപ്പെട്ടിട്ടുള്ള ഓരോ വീരശ്രേഷ്ഠന്മാരുടെയും ജീവന രക്തം ആവശ്യമാണ്.
സ്വരാജ്യത്തിന്റെയും ശിവാജിയുടെയും പ്രാണന് രക്ഷിക്കപ്പെട്ടു. അതിന്റെ ശ്രേയസ്സ് സഹ്യാദ്രിയുടെ നിബിഡവനത്തില്‍ സ്ഥിതിചെയ്യുന്ന പാവനഖിണ്ഡി പ്രദേശത്തിനു സമര്‍പ്പിക്കപ്പെട്ടു. അവിടുത്തെ ഓരോ തരി മണ്ണും ഹര ഹര മഹാദേവ് എന്ന അന്തിമരണ ഘോഷത്തിന്റെ പ്രതിധ്വനിയാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. അവിടുത്തെ അന്തരീക്ഷത്തില്‍ സ്വരാജ്യത്തിന്റെ യജ്ഞകുണ്ഡത്തില്‍ പൂര്ണാഹുതിയായി ജീവിതം സമര്പ്പിക്കപ്പിച്ചിട്ടുള്ളവരുടെ ജീവന ചന്ദന സുഗന്ധംകൊണ്ട് നിറഞ്ഞതാണ്. ബാജിപ്രഭുവിന്റെ ശരീരം പതിച്ചയുടനെതന്നെ അവിടെ അവശേഷിച്ച സ്വരാജ്യത്തിന്റെ സൈനികര്‍ ബാജിയുടെ ശരീരം എടുത്ത് വനത്തിലേക്ക് അദൃശ്യരായി. അവരുടെ പ്രവൃത്തി പൂര്‍ത്തിയായിരുന്നു. ശിവാജി വിശാലഗഢില്‍ സുരക്ഷിതമായി എത്തിക്കഴിഞ്ഞിരുന്നു.
സിദ്ദിമസൂദിന്റെ മാര്‍ഗതടസ്സം നീങ്ങി. മസൂദ് സൈന്യം വിശാലദുര്‍ഗത്തിന്റെ അടിവാരത്തില്‍ എത്തി. അവിടെ നിന്നുകൊണ്ട് നിരാശയോടെ ഉയര്ന്നുനില്ക്കുന്ന ദുര്‍ഗത്തിലേക്ക് നോക്കിനിന്നു. കുറുക്കന് മുന്തിരിങ്ങ കിട്ടിയില്ല എന്നുപറഞ്ഞാല്‍ മതിയല്ലൊ! എന്നിരുന്നാലും അവസാന പരീക്ഷണം എന്ന നിലയ്ക്ക് സിദ്ദിമസൂദ്, ജസവന്തറാവു, സൂര്യറാവു എന്നിവര്‍ ചേര്‍ന്ന് വിശാലഗഡ് ആക്രമിക്കാന്‍ തയ്യാറെടുത്തു തുടങ്ങി. ഇതറിഞ്ഞ ശിവാജി കോട്ടയിലെ സൈനികര്‍ക്ക് ആജ്ഞകൊടുത്തു തിരിച്ചാക്രമിക്കാന്‍. ദുര്‍ഗത്തിന്റെ കവാടം തുറക്കപ്പെട്ടു. സ്വരാജ്യത്തിന്റെ സൈനികര്‍ ഭുഭുക്ഷിതരായ കടുവകളെപ്പോലെ ശത്രുസൈന്യത്തെ ആക്രമിച്ചു. ഇവരുടെ ആക്രമണത്തിന്റെ തീക്ഷ്ണത സഹിക്കവയ്യാതെ ശത്രുസൈന്യം പതറി, ചിന്നിച്ചിതറി. ഒറ്റയടിക്കു തന്നെ മൂന്നു നായകന്മാരുടെയും ശക്തിയും യുക്തിയും തകര്‍ന്നു. പിന്തിരിഞ്ഞോടുന്നതില് ഒരാള്‍ മറ്റൊരാളോട് മത്സരിക്കയായിരുന്നു. മസൂദിന്റെ മുഖം പരാജയം കാരണം വികൃതമായി. നിഷ്പ്രഭനായ അയാള്‍ പന്ഹാളകോട്ടയിലേക്ക് തിരിച്ചുപോയി. ജാമാതാ ശിവാജിയെ പിടിച്ചുകൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരുന്ന സിദ്ദിജൗഹര്‍, രിക്തഹസ്തനായി വരുന്ന ജാമാതാവിന്റെ മുഖം കണ്ട് നിരാശനായി. ഇതാദ്യമായാണ് സിദ്ദിക്ക് പരാജയം സംഭവിക്കുന്നത്. ജാമാതാവ് ജീവനോടെ തിരിച്ചുവന്നല്ലൊ എന്നൊരാശ്വാസം മാത്രം. ശിവാജിയെ പിടിക്കാന്‍ പുറപ്പെട്ടവരാരും ജീവനോടെ തിരിച്ചുവന്നിരുന്നില്ലല്ലൊ?
ശിവാജിയും മറ്റു സൈനികരും സുഹൃത്തുക്കളും കോട്ടയില്‍ എല്ലാവരും ആനന്ദത്തിലായിരുന്നു. താരതമ്യപ്പെടുത്താന്‍ സാധിക്കാത്ത ഘോരവിപത്തില്നിന്നും ശിവരാജെ രക്ഷപ്പെട്ടു എന്നത് നിസ്സാരമായ സംഭവമല്ല. ബാജിപ്രഭുവിന്റെ വരവും കാത്തിരിക്കുകയായിരുന്നു അവര്‍. അപ്പോഴാണാ വാര്‍ത്ത വന്നത്, ഗാജിപൂരിലെ പാവനഖിണ്ഡില്‍ ബാജിപ്രഭു മരിച്ചു എന്നത്. ശിവാജിക്ക് മിന്നലേറ്റതുപോലെ ആഘാതമുണ്ടായി. ശിവാജിയുടെ സഹപ്രവര്‍ത്തകര്‍ സ്വരാജ്യത്തിന്റെ രക്ഷക്കായി ഓരോ നിമിഷവും പ്രാണാര്‍പ്പണം ചെയ്യാന്‍ തയ്യാറായിരുന്നു. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ശിവാജിയുടെ ഹൃദയം മരണവേദന അനുഭവിക്കുമായിരുന്നു
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: