Categories: BJP

നാരായണഗുരുദേവന്റെ കര്‍മഭൂമിയില്‍ താമരത്തിളക്കം; ശിവഗിരി വാര്‍ഡ് അടക്കം പിടിച്ചെടുത്ത് വര്‍ക്കലയില്‍ ബിജെപിയുടെ കുതിപ്പ്; ഇടതുപക്ഷകോട്ടകള്‍ തകര്‍ത്തു

ശ്രീനാരായണ ഗുരുദേവനെ നവോത്ഥാന നായകന്‍ മാത്രമാക്കിയ ഇടത് പക്ഷത്തിന് കനത്ത തിരിച്ചടിയാണ് തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ വര്‍ക്കലയില്‍ കണ്ടത്. മുനിസിപ്പാലിറ്റിയിലെ 33 വാര്‍ഡുകളില്‍ 11 എണ്ണം ബിജെപി പിടിച്ചെടുത്ത് നിര്‍ണായക ശക്തിയായി. ശിവഗിരി വാര്‍ഡില്‍ ബിജെപിയുടെ രാഖി 220 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ സിപിഎമ്മിന് 190 വോട്ടുമാത്രമാണ് കിട്ടിയത്.

Published by

തിരുവനന്തപുരം: ഇരുമുന്നണികളെയും തടഞ്ഞ് വര്‍ക്കല നഗരസഭയില്‍ ബിജെപി മുന്നേറിയപ്പോള്‍ ശ്രീനാരായണ ഗുരദേവന്റെ കര്‍മ്മഭൂമിയും സമാധിസ്ഥലവും ഉള്‍പ്പെടുന്ന  ശിവഗിരി വാര്‍ഡിലും തിളക്കമാര്‍ന്ന വിജയം. വര്‍ക്കല മുന്‍സിപ്പാലിറ്റിയില്‍ താമര വിരിഞ്ഞത് 11 വാര്‍ഡുകളില്‍. എന്നും ഇടത് പക്ഷത്തോടൊപ്പം നിലയുറപ്പിക്കുന്ന വര്‍ക്കല മണ്ഡലത്തില്‍ വന്‍ മുന്നേറ്റമാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ നേടിയത്.

ശ്രീനാരായണ ഗുരുദേവനെ നവോത്ഥാന നായകന്‍ മാത്രമാക്കിയ ഇടത് പക്ഷത്തിന് കനത്ത തിരിച്ചടിയാണ് തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ വര്‍ക്കലയില്‍ കണ്ടത്. മുനിസിപ്പാലിറ്റിയിലെ 33 വാര്‍ഡുകളില്‍ 11 എണ്ണം ബിജെപി പിടിച്ചെടുത്ത് നിര്‍ണായക ശക്തിയായി.  ശിവഗിരി വാര്‍ഡില്‍ ബിജെപിയുടെ രാഖി 220 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ സിപിഎമ്മിന് 190 വോട്ടുമാത്രമാണ് കിട്ടിയത്.  

2019ലെ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ വര്‍ക്കല മുനിസിപ്പാലിറ്റിയിലെ 11 ബൂത്തുകളില്‍ ബിജെപി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. അതില്‍ 11 വാര്‍ഡുകളാണ് ഇത്തവണ പിടിച്ചെടുത്തത്. 2015ലെ മൂന്നു വാര്‍ഡുകളിലെ വിജയത്തില്‍ നിന്നാണ് 11ലേക്കുള്ള കുതിച്ചുകയറ്റം. നഗരസഭ ആര് ഭരിക്കണം എന്ന് ബിജെപി നിര്‍ണായക ശക്തിയായി മാറുകയും ചെയ്തു.  മുനിസിപ്പാലിറ്റിയില്‍ മാത്രമല്ല വര്‍ക്കല മണ്ഡലത്തിലെ ത്രിതല പഞ്ചായത്തുകളിലും മികച്ച നേട്ടമുണ്ടാക്കി. മിക്ക പഞ്ചായത്തുകളിലും അക്കൗണ്ട് തുറന്നു. വര്‍ക്കല ബ്ലോക്കിലെ അഞ്ച് ഡിവിഷനുകളില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക