തൃശ്ശൂര്‍: ജില്ലയില്‍ എന്‍ഡിഎക്കുണ്ടായത് മികച്ച മുന്നേറ്റം. സീറ്റും വോട്ടും വര്‍ദ്ധിച്ചത് എന്‍ഡിഎയ്ക്ക് മാത്രം. കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് മേയറുടെ സീറ്റ് പിടിച്ചെടുക്കാനായതും യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താനായതും നേട്ടമായി.സീറ്റുകളുടെ എണ്ണം നിലനിര്‍ത്തി.
നഗരസഭകളില്‍ ചാവക്കാട് ഒഴികെ എല്ലായിടത്തും എന്‍ഡിഎ പ്രതിനിധികള്‍ വിജയിച്ചെത്തി. കൊടുങ്ങല്ലൂരിലും(21) ഇരിങ്ങാലക്കുടയിലും(8),കുന്നംകുളത്തും(8)മുഖ്യ പ്രതിപക്ഷമായി. നാല് ബ്ളോക്ക് ഡിവിഷനുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കഴിഞ്ഞ തവണ ഇത് രണ്ടായിരുന്നു.
ജില്ലയിലെ ആകെ ജനപ്രതിനിധികളുടെ എണ്ണം 141 ല്‍ നിന്ന് 186 ആയി വര്‍ധിച്ചു. അവിണിശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഭരണം നിലനിര്‍ത്തി. തിരുവില്വാമല ഗ്രാമ പഞ്ചായത്തില്‍ 6 സീറ്റില്‍ വിജയിച്ച് ഏറ്റവും വലിയ മുന്നണിയായി. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ 40% തദ്ദേശസ്ഥാപനങ്ങളില്‍ മാത്രമാണ് പ്രാതിനിധ്യമുണ്ടായിരുന്നത്. ഇക്കുറി 70% തദ്ദേശ സ്ഥാപനങ്ങളിലും പ്രാതിനിധ്യം നേടാന്‍ ജില്ലയില്‍ എന്‍ഡിഎക്ക് സാധിച്ചു.
മുള്ളൂര്‍ക്കര, ചൊവ്വന്നൂര്‍, പുന്നയൂര്‍ക്കുളം, വാടാനപ്പിള്ളി, പാറളം, ചേര്‍പ്പ്, എടവിലങ്ങ്, എസ്.എന്‍. പുരം, കാറളം, പടിയൂര്‍, കൊടകര, പറപ്പൂക്കര, വല്ലച്ചിറ, മാടക്കത്തറ തുടങ്ങിയ 14 പഞ്ചായത്തുകളില്‍ മുഖ്യപ്രതിപക്ഷമാകാന്‍ കഴിഞ്ഞു.
2019ലെ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ കിട്ടിയ 4 ലക്ഷം വോട്ട് 5 ലക്ഷമായി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. 420 സീറ്റുകളില്‍ രണ്ടാം സ്ഥാനത്തെത്താനും കഴിഞ്ഞു. ഇത്രയും സീറ്റുകളില്‍ രണ്ടാമതായി പോയതിന് കാരണം ഇടത്-വലത് മുന്നണികള്‍ ബിജെപിയെ തോല്പിക്കാന് വോട്ട് മറിച്ചതാണ്. ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫ് -എല്‍ഡിഎഫ് ധാരണ ഉണ്ടായിട്ടും വന്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതായി ജില്ല പ്രസിഡന്റ് കെ.കെ. അനീഷ്കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: