തൊടുപുഴ: തൊടുപുഴ നഗരസഭയില്‍ ആര് ഭരണം പിടിച്ചാലും എന്‍ഡിഎയുടെ നിലപാട് കഴിഞ്ഞ തവണത്തെപോലെ തന്നെ ഇത്തവണയും നിര്‍ണായകമാകും. വിമതരെ കൂടെ കൂട്ടി തൊടുപുഴ നഗരസഭയില്‍ ഭരണം പിടിക്കാന്‍ തന്ത്രം പയറ്റുകയാണ് യുഡിഎഫും എല്‍ഡിഎഫും.
എന്നാല്‍ വിമതര്‍ ഇതുവരെ മനസ് തുറന്നിട്ടില്ല. ചെയര്‍മാന്‍സ്ഥാനമടക്കമുള്ള പ്രധാന പദവികള്‍ അവര്‍ ആവശ്യപ്പെടാനിടയുണ്ട്. കഴിഞ്ഞ തവണത്തേത് പോലെ ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വന്നതാണ് യുഡിഎഫ് വിമതരുടെ പിന്നാലെ മുന്നണികള്‍ പോകാനിടയാക്കിയത്.
ആകെയുള്ള 35 വാര്‍ഡുകളില്‍ യുഡിഎഫ് -13 എല്‍ഡിഎഫ്- 12 എന്‍ഡിഎ- എട്ട് സീറ്റുകളിലാണ് വിജയിച്ചത്. കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് 12-ാം വാര്‍ഡില്‍ നിറുത്തിയ സനീഷ് ജോര്‍ജും കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് 19-ാം വാര്‍ഡില്‍ മത്സരിച്ച നിസാ സക്കീറും വിജയിച്ചു.
നിലവിലെ സ്ഥിതിയില്‍ യുഡിഎഫിന് ഭരണം പിടിക്കാന്‍ ഇവരിലേതെങ്കിലും ഒരു വിമതന്റെ പിന്തുണ വേണം. അതേസമയം എല്‍ഡിഎഫിന് ഇവര്‍ രണ്ട് പേരുടെയും പിന്തുണ ആവശ്യമാണ്. വിമതരായാണ് മത്സരിച്ച് വിജയിച്ചതെങ്കിലും ഇരുവരും കോണ്‍ഗ്രസില്‍ നിന്നുള്ളവരായതിനാല്‍ തങ്ങളെ പിന്തുണയ്ക്കുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ പ്രതീക്ഷ. എന്നാല്‍ ഇവരെ ഒപ്പം നിറുത്താനുള്ള ശ്രമങ്ങള്‍ എല്‍ഡിഎഫിന്റെ ഭാഗത്ത് നിന്നും ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ യുഡിഎഫ്- 14, എല്‍ഡിഎഫ്- 13, എന്‍ഡിഎ- 8 എന്നിങ്ങനെയായിരുന്നു നഗരസഭയിലെ കക്ഷിനില. അന്ന് ഒരാളുടെ മുന്‍ തൂക്കത്തിലാണ് യുഡിഎഫ് നഗരസഭയുടെ ഭരണം കൈയാളിയത്. ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പുകളില്‍ ആരെയും പിന്തുണയ്ക്കാതെ ബിജെപി വിട്ട് നിന്നതിനെ തുടര്‍ന്നാണ് യുഡിഎഫിന് ഭരണം ലഭിച്ചത്.
മുന്നണി ധാരണ പ്രകാരം ചെയര്‍പേഴ്സണ്‍, വൈസ് ചെയര്മാന് പദവികള്‍ ഘടകകക്ഷികള്‍ക്ക് വീതം വെച്ച് നല്‍കുകയായിരുന്നു. എന്നാല്‍ ഒരു ചെയര്‍പെഴ്സണ്‍ തെരഞ്ഞെടുപ്പിനിടെ ആറ് മാസം ഭരണം യുഡിഎഫിന് കൈവിട്ടു പോയി. ആറ് മാസത്തിന് ശേഷം അവിശ്വാസത്തിലൂടെ എല്‍ഡിഎഫ് ചെയര്‍പെഴ്സണ്‍ തെരഞ്ഞെടുപ്പിനിടെ ആറ് മാസം ഭരണം യുഡിഎഫിന് കൈവിട്ടു പോയി. ആറ് മാസത്തിന് ശേഷം അവിശ്വാസത്തിലൂടെ എല്‍ഡിഎഫ് ചെയര്‍പേഴ്സണെ പുറത്താക്കി യുഡിഎഫ് അധികാരം തിരിച്ച് പിടിച്ചു. തിങ്കളാഴ്ച നഗരസഭയിലെ പുതിയ കൗണ്‍സിലര്‍മാരുടെ സത്യ പ്രതിജ്ഞ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: