അഡ്ലെയ്ഡ്: അഡ്ലെയ്ഡ് ഓവലുമായുള്ള കോഹ്ലിയുടെ സ്നേഹബന്ധം ക്ലാസിക് ഇന്നിങ്സിന് കളമൊരുക്കി. ഓസീസ് ബൗളര്‍മാക്ക് പിടികൊടുക്കാതെ 74 റണ്‍സ് നേടി. ഒടുവില്‍ റണ്‍ഔട്ടായതോടെ ഇന്ത്യ ശക്തമായ നിലയില്‍ നിന്ന് പിന്‍സീറ്റിലേക്ക് വലിഞ്ഞു. പകലും രാത്രിയുമായി നടക്കുന്ന ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റിന് 233 റണ്‍സ് എടുത്തു. വൃദ്ധിമാന്‍ സാഹയും (9) ആര്. അശ്വിനും (15) പുറത്താകാതെ നില്ക്കുന്നു.
ഉപനായകന്‍ അജിങ്ക രഹാനെക്കൊപ്പം മിന്നുന്ന പ്രകടനത്തിലൂടെ സെഞ്ചുറിയിലേക്ക് നീങ്ങുമ്പോഴാണ് കോഹ്ലി റണ്‍ ഔട്ടായത്. രഹാനെയുടെ പിഴവാണ് റണ്ഔട്ടിന് വഴിയൊരുക്കിത്. സപിന്നര്‍ ലിയോണിന്റെ പന്ത് തട്ടിയിട്ട ശേഷം ഇല്ലാത്ത റണ്ണിനായി ഓടിയ രഹാന ഇടയ്ക്ക് വച്ച് ഓട്ടം നിര്‍ത്തി, കോഹ്ലിയെ തിരിച്ചയച്ചു. പക്ഷെ കോഹ്ലി തിരിച്ചെത്തും മുമ്പ് ലിയോണ്‍ സ്റ്റമ്പ് തെറിപ്പിച്ചു. കോഹ്ലി മടങ്ങിയതോടെ ഇന്ത്യ പിന്‍സീറ്റിലായി. മൂന്നിന് 188 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്ന് ആറിന് 206 റണ്‍സിലേക്ക് കൂപ്പ് കുത്തി. കോഹ്ലിക്ക് പിന്നാലെ രഹാനെയും വിഹാരിയും കൂടാരം കയറി.
180 പന്ത് നേരിട്ട കോഹ്ലി എട്ട് ഫോറുകളുടെ പിന്‍ബലത്തില്‍ 74 റണ്‍സ് എടുത്തു. നാലാം വിക്കറ്റില്‍ രഹാനെക്കൊപ്പം 88 റണ്‍സും കൂട്ടിച്ചേര്‍ത്തു. രഹാനെ 92 പന്തില്‍ 42 റണ്‍സ് കുറിച്ചു. മൂന്ന് ഫോറും ഒരു സിക്സറും പൊക്കി. ചേതേശ്വര്‍ പൂജാരയും ഭംഗിയായി കളിച്ചു. 160 പന്തില്‍ രണ്ട് ഫോറുകളുടെ പിന്‍ബലത്തില്‍ 43 റണ്‍സ് എടുത്തു.
ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം മോശമായി. നേരിട്ട രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ പൃഥ്വി ഷാ പൂജ്യത്തിന് പുറത്തായി. സ്റ്റാര്‍ക്കിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്. ഇതര ഓപ്പണറായ മായങ്ക് അഗര്‍വാളിനും പിടിച്ചു നില്ക്കാനായില്ല. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ അഗര്‍വാളിന്റെ സ്റ്റമ്പ് തെറിച്ചു. പതിനേഴ് റണ്‍സാണ് സമ്പാദ്യം. രണ്ടിന് മുപ്പത്തിരണ്ട് റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ കോഹ്ലിയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്നാണ് ഉയര്‍ത്തിക്കൊണ്ടുവന്നത്. മൂന്നാം വിക്കറ്റില്‍ ഇവര്‍ 68 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ഓസ്ട്രേലിയയ്ക്കായി പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് 19 ഓവറില്‍ 49 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. ഹെയ്സല്‍വുഡ്, കമ്മിന്‍സ്, ലിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ടോസ് നേടിയ ഇന്ത്യന്‍ നായകന് വിരാട് കോഹ് ലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ: ഒന്നാം ഇന്നിങ്സ്: പൃഥ്വി ഷാ ബി സ്റ്റാര്‍ക്ക് 0, മായങ്ക് അഗര്‍വാള്‍ ബി കമ്മിന്‍സ് 17, ചേതേശ്വര്‍ പൂജാര സി ലാബുഷെയ്ന് ബി ലിയോണ്‍ 43, വിരാട് കോഹ്ലി റണ്‍ഔട്ട് 74,
അിങ്ക്യ രഹാന എല്‍ബിഡബ്ല്യൂ ബി സ്റ്റാര്‍ക്ക് 42, ഹനുമ വിഹാരി എല്‍ബിഡബ്ല്യു ബി ഹെയ്സല്‍വുഡ് 16, വൃദ്ധിമാന്‍ സാഹ നോട്ടൗട്ട് 9, രവിചന്ദ്രന്‍ അശ്വിന് നോട്ടൗട്ട് 15, എക്സ്ട്രാസ് 17, ആകെ ആറു വിക്കറ്റിന് 233.
വിക്കറ്റ് വീഴ്ച: 1-0, 2-32, 3-100, 4-188, 5- 196, 6-206
ബൗളിങ്: മിച്ചല്‍ സ്റ്റാര്‍ക്ക് 19-4-49-2, ജോഷ് ഹെയ്സല്‍വുഡ് 20-6-47-1, പാറ്റ് കമ്മിന്‍സ് 19-7-42-1, കാമറൂണ്‍ ഗ്രീന്‍ 9-2-15-0, നഥാന്‍ ലിയോണ്‍ 21-2-68-1, മാര്‍നസ് ലാബുഷെയ്ന് 1-0-3-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: