പൂവാര്‍: കോട്ടുകാല്‍ പഞ്ചായത്തില്‍ ബിജെപി മൂന്നിടങ്ങളില്‍ വിജയിച്ചു. നിലവിലെ ബിജെപിയുടെ വാര്‍ഡായ ശ്രീനാരാണയപുരം, പുന്നക്കുളം, തെക്കെകോണം വാര്‍ഡുകളിലാണ് ബിജെപി വിജയം നേടിയത്. ആറാം വാര്‍ഡായ ശ്രീനാരായണപുരത്ത് നിന്ന് മണികണ്ഠന്‍ 370 വോട്ടുകള്‍ക്കും പതിമൂന്നാം വാര്‍ഡായ തെക്കെകോണം വാര്‍ഡില്‍ നിന്നും സജിതകുമാരി 458 വോട്ടുകള്‍ക്കും പതിനാലാം വാര്‍ഡായ പുന്നക്കുളം വാര്‍ഡില്‍ നിന്നും കെ.എസ്. ശ്രീലത ദേവി 449 വോട്ടുകളും നേടിയാണ് വിജയിച്ചത്. നിലവിലെ കോണ്‍ഗ്രസിന്റെ വാര്‍ഡാണ് പുന്നക്കുളം. തെക്കെകോണം എല്‍ഡിഎഫിന്റെ കൈയില്‍ നിന്നാണ് പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: